ജി​ല്ലാ പ​ഞ്ചാ​യ​ത്തു നി​ർ​മി​ച്ച ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം കാ​ടു​ക​യ​റി
Sunday, October 13, 2019 10:28 PM IST
ഉ​പ്പു​ത​റ: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ഷ്യ​മി​ട്ട് ത​യ്യ​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ച​പ്പാ​ത്ത് പ​ച്ച​ക്കാ​ട്ടി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. 20 ല​ക്ഷം രൂ​പ​മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​ഴ ജ​ന്തു​ക്ക​ൾ​ക്കും സ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും താ​വ​ള​മാ​യി​രി​ക്കു​ന്ന​ത്.

2014 - 15 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് പ​ച്ച​ക്കാ​ട്ടി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ടം നി​ർ​മി​ച്ച് അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല.

അ​ടി​നി​ല​യി​ൽ ത​യ്യ​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും മു​ക​ൾ നി​ല​യി​ൽ പ​ക​ൽ വീ​ടും പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ ഒ​രു​നി​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മ​റ്റൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​ട്ടി​ല്ല. അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. കെ​ട്ടി​ടം​പ​ണി പൂ​ർ​ത്തി​യാ​യ​ശേ​ഷം കെ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ കെ​ട്ടി​ടം കൈ​മാ​റാ​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.