ച​ത്ത ഉ​ടു​ന്പു​മാ​യി എ​ത്തി​യ യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Sunday, October 13, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ച​ത്ത ഉ​ടു​ന്പു​മാ​യി എ​ത്തി​യ യു​വാ​ക്ക​ളെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി.
തി​ങ്ക​ൾ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ഉ​ടു​ന്പു​മാ​യി എ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. കൈ​ലാ​സ​നാ​ട് കാ​നാ​യി​ൽ ബി​നോ​യി(42), മു​രി​ക്കാ​ശേ​രി രാ​ജ​പു​രം ചാ​ലി​ൽ സി​ജോ ജോ​സ്(35) എ​ന്നി​വ​രെ​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ തി​ങ്ക​ൾ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നും ബൈ​ക്കി​ൽ ഉ​ടു​ന്പു​മാ​യി വ​രു​ന്ന​വ​ഴി ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
ഒ​ന്ന​ര​ക്കി​ലോ തൂ​ക്ക​മു​ള്ള ഉ​ടു​ന്പി​നെ ച​ത്ത നി​ല​യി​ലാ​ണ് ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ​യും ഉ​ടു​ന്പി​നെ​യും പോ​ലീ​സ് വ​നം വ​കു​പ്പി​ന് കൈ​മാ​റി.
വം​ശ​നാ​ശം നേ​രി​ടു​ന്ന ജീ​വി​ക​ളി​ൽ പെ​ട്ട​താ​യ​തി​നാ​ൽ ഷെ​ഡ്യൂ​ൾ വ​ണ്ണി​ൽ ആ​ണ് ഉ​ടു​ന്പി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​ർ വി.​എ​സ്. സു​നി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ടു​ന്പ​ൻ​ചോ​ല സീ​നി​യ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എ​ൻ. സാ​ബു, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​ജെ. മ​ധു​കു​മാ​ർ, പി.​എ​സ്. നി​ഷാ​ദ്, ഇ.​എ​സ്. ഷൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.