സം​സ്ഥാ​ന കാ​ർ​ഷി​ക​മേ​ള: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Sunday, October 13, 2019 10:30 PM IST
പാ​ലാ: കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് എ​ന്ന ദ​ർ​ശ​ന വാ​ക്യ​വു​മാ​യി പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് സം​സ്ഥാ​ന കാ​ർ​ഷി​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ധ​ന​കാ​ര്യ, വി​ക​സ​ന ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ആ​യി​ര​ത്തി​ൽ​പ്പ​രം സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ൾ, ക​ർ​ഷ​ക​ദ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ അം​ഗ​ങ്ങ​ളാ​യ ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം ഗ്രാ​മീ​ണ ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ കാ​ർ​ഷി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കാ​ർ​ഷി​ക​മേ​ള​യു​ടെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ സോ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ, സ്വാ​ശ്ര​യ​സം​ഘം, ക​ർ​ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, സോ​ണ്‍ പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം പാ​ലാ ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ഷാ​ലോം ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഴേ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 17 ഫൊ​റോ​ന​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രും സ്വാ​ശ്ര​യ​സം​ഘം, ക​ർ​ഷ​ക​ദ​ള ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ഓ​രോ ഫോ​റോ​ന​ക​ളി​ലും കാ​ർ​ഷി​ക​മേ​ള​യു​ടെ സം​ഘാ​ട​ക നേ​തൃ​സം​ഗ​മ​ങ്ങ​ൾ ന​ട​ന്നു.
കോ​ത​ന​ല്ലൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി​യും, രാ​മ​പു​ര​ത്ത് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ലും, ഇ​ല​ഞ്ഞി​യി​ൽ സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യും, ചേ​ർ​പ്പു​ങ്ക​ലി​ൽ സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ഈ​റ്റ​യ്ക്ക​കു​ന്നേ​ലും, മു​ട്ടു​ചി​റ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ലും, ക​ടു​ത്തു​രു​ത്തി​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​ന്പി​ലും, കു​റ​വി​ല​ങ്ങാ​ട്ട് ഇ​ൻ​ഫാം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ത​റ​പ്പേ​ലും സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​സ​ഫ് പു​തി​യി​ടം, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, പി.​വി. ജോ​ർ​ജ്, ജോ​യി മ​ടി​യ്ക്കാ​ങ്ക​ൽ, സി​ൽ​വി​യ ത​ങ്ക​ച്ച​ൻ, ആ​ലീ​സ് ജോ​ർ​ജ്, ജെ​സി ജോ​സ്, ലി​ജി ജോ​ൺ, ബീ​നാ കുഞ്ഞു​മോ​ൾ എ​ന്നി​വ​ർ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​സം​ഗിച്ചു.
പാ​ലാ സോ​ണി​ന്‍റെ സ​മ്മേ​ള​നം 15 നു ​രാ​വി​ലെ 10.30 ന് ​ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലും ക​ട​നാ​ട് സോ​ണി​ന്‍റെ സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പി​ഴ​ക് പ​ള്ളി ഹാ​ളി​ലും ന​ട​ക്കും.