സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്
Sunday, October 13, 2019 10:30 PM IST
വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ൽ ഇ​ളം​ദേ​ശ​ത്ത് വ​ട​ക്കാ​നാ​റി​നോ​ട് ചേ​ർ​ന്ന് വു​ഡോ​ണ്‍ എം​ഡി​എ​ഫ് പാ​ന​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ലൈ​സെ​ൻ​സ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന​ത് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല ശ്രോ​ത​സാ​യ വ​ട​ക്കാ​നാ​റും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും വി​ഷ മ​യ​മാ​കു​മെ​ന്ന​തി​നാ​ൽ ക​ന്പ​നി​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് നാ​ട്ടു​കാ​രും പ്ര​ദേ​ശ വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

പ​താ​ക ദി​നാ​ച​ര​ണം ന​ട​ത്തി

കു​മാ​ര​മം​ഗ​ലം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം കു​മാ​ര​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​താ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ കീ​രി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ജ​ൻ​മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജോ​സി ജേ​ക്ക​ബ്, ജോ​സ​ഫ് ജോ​ണ്‍, ബ്ലെ​യി​സ് ജി. ​വാ​ഴ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം.​സി. ചാ​ക്കോ മു​ള​ക്ക​ൽ, ജോ​ർ​ജ് തെ​ക്കും​ഭാ​ഗം, മാ​ത്യു കീ​രി​ക്കാ​ട്ട്, സ​ണ്ണി മാ​ട​വ​ന, ജി​മ്മി ചീ​നി​ക്കു​ഴി, ജോ​ർ​ജ് മ​ഞ്ഞ​പ്പി​ള്ളി, ബെ​ന്നി കാ​ക്ക​നാ​ട്ട്, സി​ബി​ൻ, ജോ​സ് കു​റ്റ്യാ​നി​യി​ൽ, ചെ​റി​യാ​ൻ മാ​ട​വ​ന, വി​ൽ​സ​ണ്‍ കാ​ര​ക്കു​ന്നേ​ൽ, കെ.​
പി. ജോ​സ​ഫ്, മാ​ത്യു മാ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.