പ​ട്ട​യം ഹി​യ​റിം​ഗ്
Monday, October 14, 2019 11:03 PM IST
രാ​ജാ​ക്കാ​ട്: ജി​ല്ല​യി​ൽ ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന പ​ട്ട​യ​മേ​ള​യി​ൽ രാ​ജാ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള രാ​ജ​കു​മാ​രി ഭൂ​മി​പ​തി​വ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​രെ നേ​രി​ൽ​ക​ണ്ട് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി രാ​ജാ​ക്കാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് ഇ​ന്നും നാ​ളെ​യും രാ​ജാ​ക്കാ​ട് ഭൂ​മി പ​തി​വ് ഓ​ഫീ​സി പ​ട്ട​യ ഹി​യ​റിം​ഗ് ന​ട​ത്തും.
ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 18-ന് ​ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജ് ഓ​ഫീ​സി​ലും കാ​ന്തി​പ്പാ​റ വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 22-ന് ​രാ​ജാ​ക്കാ​ട് സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലും പൂ​പ്പാ​റ വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 26-ന് ​പൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലും ശാ​ന്ത​ന്പാ​റ വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 29-ന് ​ശാ​ന്ത​ന്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലു​മാ​ണ് ഹി​യ​റിം​ഗ്.
രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ഹി​യ​റിം​ഗ്. അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് രാ​ജ​കു​മാ​രി ഭൂ​മി​പ​തി​വ് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.