ന​ൻ​മ​യു​ടെ പാ​ഠം പ​ക​ർ​ന്ന് ആ​മ​യാ​ർ എം​ഇ​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, October 15, 2019 10:29 PM IST
വ​ണ്ട​ൻ​മേ​ട്: സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും ഉ​ദാ​ത്ത മാ​തൃ​ക കാ​ണി​ച്ച് വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ. എം​ഇ​എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ദ​ത്തെ​ടു​ത്ത വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​യ​ർ​സി​റ്റി ഗ്രാ​മ​ത്തെ മാ​തൃ​കാ ഹ​രി​ത ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് എം​ഇ​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

ദ​ത്ത് ഗ്രാ​മ​ത്തി​ലെ അ​വ​ശ​രാ​യ ര​ണ്ടു​പേ​ർ​ക്കു​ള്ള വീ​ൽ ചെ​യ​ർ, ചേ​റ്റു​കു​ഴി​യി​ലെ ഗ്രേ​സ് വി​ല്ലേ​ജ് അ​ന്തേ​വാ​സി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം​നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഉ​പ​ജീ​വ​ന​ത്തി​നാ​യി ത​യ്യ​ൽ മെ​ഷീ​ൻ തു​ട​ങ്ങി​യ​വ വി​ത​ര​ണം​ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തി​യാ​ണ് സ​ഹാ​യ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ഹ​പാ​ഠി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ ചി​കി​ൽ​സാ​ഫ​ണ്ടി​ലേ​ക്ക് 1.25 ല​ക്ഷം രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ചു​ന​ൽ​കി. സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും പ്രോ​ഗ്രാം ഓ​ഫീ​സ​ർ നോ​ബി​ൾ ടോ​മും പ്രി​ൻ​സി​പ്പ​ൽ വി.​കെ. റ​ഫീ​ഖും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക നേ​തൃ​ത്വം ന​ൽ​കി.

ഹ​രി​ത​ഗ്രാ​മ പ്ര​ഖ്യാ​ന​പ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ നി​ർ​വ​ഹി​ച്ചു.

വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി റെ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജാ​ൻ​സി റെ​ജി​യും ഡോ. ​ജേ​ക്ക​ബ് ജോ​ണും​ചേ​ർ​ന്ന് വീ​ൽ ചെ​യ​ർ കൈ​മാ​റി.

അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​സാ​ഖും ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ഗാ​യ​ത്രി ഡി​സൈ​ൻ​സ് ഉ​ട​മ എം.​വി. സ​ജീ​വും നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ക്ഷേ​മ​കാ​ര്യ അ​ധ്യ​ക്ഷ കു​ഞ്ഞു​മോ​ൾ ചാ​ക്കോ, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ അ​ധ്യ​ക്ഷ സ​ന്ധ്യ രാ​ജ, എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ സു​മ​മോ​ൾ ചാ​ക്കോ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​കെ. റ​ഫീ​ഖ്, വൈ​സ്പ്രി​ൻ​സി​പ്പ​ൽ മാ​യ വ​സു​ന്ധ​രാ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ. സി​ദ്ധി​ഖ്, സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ക​മാ​ൽ, പി.​എ. ഷാ​ജി​മോ​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഗി​രീ​ഷ് സി​ജി, രേ​ഖ രാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.