പാ​റ​ത്തോ​ട് പാ​ലം പൊ​ളി​ക്കാ​ൻ ന​ട​പ​ടി തുട​ങ്ങി
Tuesday, October 15, 2019 10:29 PM IST
നെ​ടു​ങ്ക​ണ്ടം: പാ​റ​ത്തോ​ട് പാ​ലം പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​ലം പൊ​ളി​ച്ചു​നീ​ക്കി ഇ​വി​ടെ​ത്ത​ന്നെ പു​തി​യ പാ​ലം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. പാ​ല​ത്തി​ലെ ടാ​റിം​ഗ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി​മാ​റ്റു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് കോ​ണ്‍​ക്രീ​റ്റു തൂ​ണു​ക​ൾ ഉ​ൾപ്പെടെ​യു​ള്ള​വ പൊ​ളി​ക്കുന്ന​ത്.

മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​യാ​ഴ്ച​ത​ന്നെ പാ​ലം പൊ​ളി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ക്കും. അ​ര​നൂ​റ്റാ​ണ്ട് മു​ന്പ് നി​ർ​മി​ച്ച പാ​ലം വീ​തി​കു​റ​വും അ​പ​ക​ടാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് പു​തു​ക്കി​പ്പ​ണി​യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. 11.05 മീ​റ്റ​ർ വീ​തി​യും 10 മീ​റ്റ​ർ നീ​ള​വും 7.5 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് 7.5 മീ​റ്റ​ർ കാ​രേ​ജും ര​ണ്ടു​വ​ശ​ങ്ങ​ളി​ലാ​യി 1.5 മീ​റ്റ​ർ വീ​ത​മു​ള്ള ന​ട​പ്പാ​ത​ക​ളും നി​ർ​മി​ക്കും.

പാ​ലം നി​ർ​മി​ക്കു​ന്പോ​ൾ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി ഡീ​വി​യേ​ഷ​ൻ പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.