മ​ധ്യ​കേ​ര​ള സ​ഹോ​ദ​യ സി​ബി​എസ്‌ഇ ക​ലോ​ത്സ​വം; ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
Tuesday, October 15, 2019 10:32 PM IST
മു​ട്ടം : സി​ബി​എ​സ്ഇ മ​ധ്യ​കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ൾ 18ന് ​മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തും.
ഇ​ടു​ക്കി, കോ​ട്ട​യം,എ​റ​ണാ​കു​ളം , തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലെ 118 ഓ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം പേ​ർ മാ​റ്റു​ര​യ്ക്കും. ര​ണ്ടാം കാ​റ്റ​ഗ​റി​യി​ൽ 5,6,7 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. 15 സ്റ്റേ​ജു​ക​ളി​ലാ​യി 19ൽ​പ​രം മ​ത്സ​ര ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. നാ​ടോ​ടി നൃ​ത്തം, സം​ഘ​നൃ​ത്തം, മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം ,ല​ളി​ത​ഗാ​നം ,മോ​ണോ ആ​ക്ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. കാ​റ്റ​ഗ​റി മൂ​ന്നി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ 25 ,26 തി​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലും കാ​റ്റ​ഗ​റി നാ​ല് മ​ത്സ​ര​ങ്ങ​ൾ 22ന് ​ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് നോ​ർ​ത്ത് പ​റ​വൂ​ർ സ്കൂ​ളി​ലും ന​ട​ത്തും.
ര​ണ്ടാം കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ൾ 18ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും . വി​ജ​യി​ക​ൾ​ക്ക് മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യോ​ഗ്യ​ത നേ​ടും. മ​ധ്യ കേ​ര​ളാ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​ജ​ൻ പോ​ൾ ഉൗ​ന്നു​ക​ല്ലേ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബി ജോ​സ​ഫ് ,സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ലൈ​സ് സി​എം​സി, ട്ര​ഷ​റ​ർ സി​സ്റ്റ​ർ ലി​സ് ലി​ൻ എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ​സ്.​മ​നോ​ജ്, ടെ​സി ആ​ന്‍റ​​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.