നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Tuesday, October 15, 2019 10:32 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ളോ​ട് നീ​തി​പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 18-നു ​ന​ട​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യാ​നെ​ന്ന​പേ​രി​ൽ ഓ​ഗ​സ്റ്റ് 22-ന് ​പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും വി​ല​യി​ടി​വും കൃ​ഷി​നാ​ശ​വും​കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ മ​ല​യോ​ര ജ​ന​ത ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​ട്ട​ടി​പോ​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കു​ക​യും ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം സ്തം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജ​ന​ജീ​വി​തം ത​ക​ർ​ക്കും. അ​തീ​വ സ​ങ്കീ​ർ​ണ​വും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ള​വാ​ക്കു​ന്ന​തു​മാ​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ഹ​സി​ൽ​ദാ​രു​ടെ​യോ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ​യോ എ​ൻ​ഒ​സി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​ക്കെ​തി​രേ ജി​ല്ല​യി​ലെ​ന്പാ​ടു​മു​യ​രു​ന്ന ജ​ന​രോ​ഷം സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.
യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, സ​ണ്ണി ക​രി​വേ​ലി​ക്ക​ൽ, ചു​മ്മാ​ർ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.