ഇളംദേശത്തെ എം​ഡി എ​ഫ് ഫാ​ക്ട​റി​ക്കെ​തി​രേ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം
Tuesday, October 15, 2019 10:32 PM IST
കാ​ഞ്ഞാ​ർ: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ ഇ​ളം​ദേ​ശ​ത്ത് എം​ഡി എ​ഫ് ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പ​രി​സ്ഥി​തി​യെ ത​കി​ടം മ​റി​ക്കു​ന്ന ഒ​രു ഫാ​ക്ട​റി​ക്കും അ​നു​മ​തി ന​ല്കാ​ൻ പാ​ടി​ല്ലെന്ന് സ​ർ​വ​ക​ക്ഷി യോ​ഗം പ​ഞ്ചാ​യ​ത്തി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എം​ഡി എ​ഫ് മ​രം അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ വ​ന​പ​രി​ധി​യി​ൽ നി​ന്നു​ള്ള നി​ർ​ദി​ഷ്ട ദൂ​ര​പ​രി​ധി​യി​ല​ല്ല സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്ന് മെം​ബ​ർ രാ​ജു കു​ട്ട​പ്പ​ൻ ചൂ​ണ്ടി​ക്കാട്ടി. പ്ലെ​യി​ൻ പാ​ന​ൽ ബോ​ർ​ഡു​ക​ൾ​ക്ക് വ​ലി​യ മാ​ലി​ന്യ​പ്ര​ശ്നം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ധാ​ര​ണ തെ​റ്റാ​ണ​ന്നും അ​ത് അ​തി​സ​ങ്കീ​ർ​ണ രാ​സ​പ്ര​ക്രി​യ ഉ​ത്പ​ന്ന​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് - എ​സ് നേ​താ​വ് അ​നി​ൽ രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ ​തേ ഫാ​ക്ട​റി ഉ​ട​മ​യു​ടെ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ മു​ള​വൂ​ർ നി​ര​പ്പി​ലെ ഫാ​ക്ട​റി അ​തി​രൂ​ക്ഷ​മാ​ലി​ന്യം വ​മി​പ്പി​ക്കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു നേ​രി​ടു​ന്നു​ണ്ട് . ഫാ​ക്ട​റി സ്ഥാ​പി​ക്ക​പ്പെ​ട്ടാ​ൽ മാ​ലി​ന്യ​ത്തെ റ​ഗു​ലേ​റ്റു ചെ​യ്യാ​നു​ള്ള ഒ​രു കാ​ര്യ​വും ന​ട​ക്കി​ല്ലെ ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് മാ​ത്യു പ​റ​ഞ്ഞു. മു​സ് ലീ​ഗ് നേ​താ​വ് സ​ലീം മ​ര​പ്പൊ​ടി​യും മാ​ര​ക വി​ഷാം​ശ​മു​ള്ള പ​ശ​യും ചേ​ർ​ത്തു​ണ്ടാ​കു​ന്ന ബോ​ർ​ഡ് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നി​ട​യാ​ക്കു​മെ​ന്ന് പറഞ്ഞു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹം​സ, ബി​ജെ​പി പ്ര​തി​നി​ധി അ​നി​ൽ​കു​മാ​ർ വെ​ള്ളി​യാ​മ​റ്റം എ​ന്നി​വ​രും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ഫാ​ക്ട​റി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. സി​പി എം ​പ്ര​തി​നി​ധി ജോ​ണ്‍, സിപിഐ ​നേ​താ​വ് സി.​പി.​ഗം​ഗാ​ധ​ര​ൻ, ജ​ന​താ​ദ​ൾ എ​സ് പ്ര​തി​നി​ധി ഷം​സു​ദീ​ൻ എ​ന്നി​വ​രും എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. ഫാ​ക്ട​റി വ​രു​ന്ന​തി​തി​ൽ ആ​ദ്യം മു​ത​ൽ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കു​ക​യും അ​തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ൾ പ​ഠി​ക്കു​ക​യും ചെ​യ്ത അ​നീ​ഷ് ആ​റ്റു​കാ​ലി​ൽ എം​ഡി എ​ഫ് ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി അ​ക്ക​മി​ട്ട് നി​ര​ത്തി.
സ​ർ​വക​ക്ഷി യോ​ഗ​ത്തി​ന്‍റെ പൊ​തു​വി​കാ​രം പ​ഞ്ചാ​യ​ത്തി​ന് ബോ​ധ്യ​മാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു .പ​ഞ്ചാ​യ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​മോ​ഹ​ന​ൻ, അ​നൂ​പ് കു​മാ​ർ , മോ​ഹ​ൻ ദാ​സ്പു​തു​ശേ​രി, എ​സ്. പ്ര​മോ​ദ്, അ​ക്കാ​മ്മ മാ​ത്യു,സെ​ക്ര​ട്ട​റി വി.​എം. അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു .