നി​ൽ​ക്ക​ണോ അ​തോ പോ​ണോ ? ന​ഗ​ര​സ​ഭ​യോ​ട് കെഎ​സ്ആ​ർ​ടി​സി
Tuesday, October 15, 2019 10:33 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ എ​വി​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം. നി​ല​വി​ൽ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡി​പ്പോ ഒ​ഴി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നു ചേ​രു​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.
നി​ർ​മാ​ണം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ പു​തി​യ ഡി​പ്പോ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​പ്രാ​യ​മെ​ങ്കി​ലും നി​ല​വി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കെ ​എ​സ്ആ​ർ​ടി​സി​യു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.
ന​ഗ​ര​സ​ഭ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൊ​ടു​പു​ഴ​യി​ൽ നി​ന്നും താ​ത്കാ​ലി​ക​മാ​യി മ​റ്റു ഡി​പ്പോ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​മെ​ന്നു​ള്ള​താ​ണ് നി​ല​വി​ൽ കെ ​എ​സ്ആ​ർ​ടി​സി​യ്ക്കു മു​ന്നി​ലു​ള്ള മാ​ർ​ഗം. ഓ​ഫീ​സു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി തൊ​ടു​പു​ഴ വ​ഴി ബ​സു​ക​ൾ വ​ന്നു പോ​കു​ന്ന രീ​തി​യി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് കെ ​എ​സ്ആ​ർ​ടി​സി ആ​ലോ​ചി​ക്കു​ന്ന​ത്. ഡി​പ്പോ മാ​റാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി ആ​റു മാ​സ​ത്തേ​ക്കെ​ങ്കി​ലും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യു​മേ​റി. 2013 മു​ത​ൽ വാ​ട​ക ഒ​ന്നും ഈ​ടാ​ക്കാ​തെ​യാ​ണ് ലോ​റി സ്റ്റാ​ൻ​ഡ് കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ വി​ട്ടു ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞദി​വ​സം ന​ൽ​കി​യി​രു​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഡി​പ്പോ ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ നി​ല​പാ​ടെ​ടു​ത്ത​ത്.
എ​ന്നാ​ൽ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഡി​പ്പോ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​പാ​ട്. ഇ​ടു​ക്കി​യി​ലെ ആ​ദ്യ ആ​ധു​നി​ക ഡി​പ്പോ​യ്ക്കാ​യി ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ അ​നു​സ​രി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. 40 ബ​സു​ക​ൾ ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നും, പ​ത്തു ബ​സു​ക​ൾ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര​ക്കാ​രെ ക​യ​റ്റി ഇ​റ​ക്കി പോ​കാ​നു​മു​ള്ള സൗ​ക​ര്യം, ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മ​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ ഉ​ണ്ടാ​കും. ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ പാ​ർ​ക്കിം​ഗ്, ഒ​ന്നാം നി​ല​യി​ൽ ബ​സ് സ്ന്‍റാ​ൻ​ഡ് ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ൽ സി​നി​മ തി​യ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​ര​ണം. പ​ത്തോ​ളം ബ​സു​ക​ൾ ഒ​രേ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ഗാ​രേ​ജ് എ​ന്നി​വ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ ഇ​നി​യും കാ​ല​ങ്ങ​ൾ ക​ഴി​യു​മെ​ന്നാ​ണ് സൂ​ച​ന.
ഇ​തി​നി​ടെ ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും മാ​റ്റാ​ൻ ന​ഗ​ര​സ​ഭ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. നി​ല​വി​ൽ പൂ​ർ​ത്തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തി​യ ഡി​പ്പോ തു​റ​ക്കാ​ൻ കെ ​എ​സ്ആ​ർ​ടി​സി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.