കെ​എ​സ്ആ​ർ​ടി​സി പു​തി​യ ഡി​പ്പോ ജ​നു​വ​രി​യി​ൽ തു​റ​ക്കാ​ൻ നീ​ക്കം
Wednesday, October 16, 2019 10:22 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ അ​നു​സ​രി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ വൈ​ദ്യു​തി , വെ​ള്ളം തു​ട​ങ്ങി അ​വ​ശ്യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി പു​തി​യ ഡി​പ്പോ തു​റ​ക്കു​ന്ന​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി. ജ​നു​വ​രി​യോ​ടെ ഡി​പ്പോ ആ​രം​ഭി​ക്കാ​നാ​ണ് ശ്ര​മം. പു​തി​യ ഡി​പ്പോ​യു​ടെ പൂ​ർ​ണ​മാ​യ പ്ലാ​ൻ അ​നു​സ​രി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ 3.54 കോ​ടി രൂ​പ ആ​വ​ശ്യ​മാ​യി വ​രും.
നി​ല​വി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ത​ന​തു ഫ​ണ്ടി​ല്ലാ​ത്ത കെഎസ്ആ​ർ​ടി​സി​യ്ക്ക് ഈ ​തു​ക വി​നി​യോ​ഗി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ബാ​ക്കി​യു​ള്ള ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​കി​യും മ​റ്റും ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഡി​പ്പോ തു​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. 84 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ൽ ഇ​ല​ക്ട്രി​ക്ക​ൽ , പ്ലം​ബിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ൽ. ക​ട​മു​റി​ക​ൾ ലേ​ലം കൊ​ണ്ട​വ​ർ 40 ല​ക്ഷ​ത്തോ​ളം രൂ​പ ന​ൽ​കാ​നു​ണ്ട്. ഡി​പ്പോ തു​റ​ക്ക​ൽ വൈ​കു​ന്ന​തി​നാ​ലാ​ണ് ഇ​വ​ർ പ​ണം അ​ട​യ്ക്കാ​ൻ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രി​ൽ നി​ന്നും ഈ ​തു​ക വാ​ങ്ങി നി​ർ​മാ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കും. ഡി​പ്പോ നി​ർ​മാ​ണ​ത്തി​നാ​യി കെ ​എ​സ്ആ​ർ​ടി​സി 12 കോ​ടി​യാ​ണ് മു​ട​ക്കി​യ​ത്. എം​എ​ൽ​എ ഫ​ണ്ട് ഉ​ൾ​പ്പെ​ടെ 14.90 കോ​ടി​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ച​ത്. ഡി​പ്പോ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഒ​ഴി​യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ് ഇ​ന്ന​ലെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഏ​താ​നും മാ​സം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യോ​ട് സി.​വി.​വ​ർ​ഗീ​സ് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ്പെ​ഷ​ൽ കൗ​ണ്‍​സി​ൽ ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. ഡി​പ്പോ തു​റ​ക്കു​മെ​ന്ന​റി​യി​ച്ചി​രി​ക്കു​ന്ന ഫെ​ബ്രു​വ​രി വ​രെ ലോ​റി സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ഗ​ര​സ​ഭ ന​ൽ​കി​യേ​ക്കും. പു​തി​യ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ത്യാ​വ​ശ്യ നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഫെ​ബ്രു​വ​രി​യോ​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി.​വി.​വ​ർ​ഗീ​സ് പി​ന്നീ​ട് പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ല​നി​ർ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. പു​തി​യ മ​ന്ദി​ര നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വി​ടേ​യ്ക്ക് മാ​റ്റും. ഡി​പ്പോ​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള മു​റി​ക​ൾ ലേ​ലം ചെ​യ്ത് ല​ഭി​ക്കു​ന്ന പ​ണം ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. മു​റി​ലേ​ല​ത്തി​ലൂ​ടെ 85 ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്ന പ​ക്ഷം പ്ലം​ബിം​ഗ്, വ​യ​റിം​ഗ്, കം​പ്യൂ​ട്ട​റൈ​സേ​ഷ​ൻ എ​ന്നി​വ ന​ട​ത്തി പു​തി​യ ഡി​പ്പോ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാം. ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ക​ട​മു​റി​ക​ളു​ടെ ലേ​ലം ന​വം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​ടി​ഒ ആ​ർ.​മ​നേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ബൈ​ദ്, അ​സി. എ​ൻ​ജി​നി​യ​ർ അ​ഫ്സ​ൽ ബാ​ബു എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ന്ന​ത​ത​ല​യോ​ഗം
അ​ടു​ത്ത ഒ​ന്നി​ന്

കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം 95 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സ്ഥി​തി​യ്ക്ക് പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ടു​ത്ത മാ​സം ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത ത​ല യോ​ഗം ചേ​രു​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ, ഡീ​ൻ​കു​ര്യാ​ക്കോ​സ് എം​പി, കെ ​എ​സ്ആ​ർ​ടി​സി എം​ഡി എം.​പി.​ദി​നേ​ശ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
അ​വ​സാ​ന മി​നു​ക്കു പ​ണി​ക​ൾ​ക്കാ​യി 80 ല​ക്ഷം മ​തി​യെ​ന്നി​രി​ക്കെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​കി​യ​തി​ലൂ​ടെ ല​ഭി​ച്ച 1.45 കോ​ടി രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തി​നാ​ലാ​ണ് ഇ​പ്പോ​ഴും നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കാ​ൻ കാ​ര​ണം.
കെ ​എ​സ്ആ​ർ​ടി​സി​യു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യാ​ണ് തൊ​ടു​പു​ഴ ഡി​പ്പോ തു​റ​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​നി​യും എം​എ​ൽ​എ ഫ​ണ്ട് വിട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പി.​ജെ.​ജോ​സ​ഫ് എംഎൽഎ പ​റ​ഞ്ഞു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്
വഴി​പാ​ട്ന​ട​ത്തും

തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തൊ​ടു​പു​ഴ ലോ​റി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഒ​ഴി​വാ​കു​ന്ന മു​റ​യ്ക്ക് മൂ​ല​മ​റ്റ​ത്തി​നോ പാ​ലാ​യ്ക്കോ മാ​റ്റാ​നു​ള്ള നീ​ക്കം നി​കു​തി അ​ട​യ്ക്കു​ന്ന​വ​രോ​ടും വോ​ട്ട് ചെ​യ്യു​ന്ന ജ​ന​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ന്പ​ൽ ജോ​ർ​ജ് പ​റ​ഞ്ഞു. ഏ​ഴ് വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച് 95 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ഷ്ട്രീ​യ അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടി​ന്‍റെ പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം​കൊ​ണ്ട് ശ​ന്പ​ള​വും മ​റ്റ് ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന ഇ​ക്കൂ​ട്ട​ർ​ക്ക് മാ​റ്റ​മു​ണ്ടാ​കാ​ൻ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വ​ഴി​പാ​ട് സ​മ​ർ​പ്പി​ക്കും. കൂ​ടാ​തെ ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യും സ​മ​ർ​പ്പി​ക്കും. ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ആ​ന്പ​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.