വ​ണ്ണ​പ്പു​റ​ത്തെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി: ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Thursday, October 17, 2019 11:05 PM IST
വ​ണ്ണ​പ്പു​റം: ജി​ല്ല​യെ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​തോ​റും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ നി​ല​ച്ചു. ജി​ല്ല​യി​ലെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളോ​ടൊ​പ്പം വ​ണ്ണ​പ്പു​റ​ത്തും ഹ​രി​ത സേ​നാം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ധി​ക​നാ​ൾ മു​ന്നോ​ട്ടു പോ​കാ​നാ​വാ​തെ പ​ദ്ധ​തി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

കൃ​ത്യ​മാ​യ പ്ലാ​നിം​ഗി​ല്ലാ​തെ പ​ദ്ധ​തി ആ​രം​ഭി​ച്ച​താ​ണ് തു​ട​ക്ക​ത്തി​ൽ​ത​ന്നെ ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പ്ലാ​സ്റ്റി​ക് നീ​ക്കം നി​ല​ച്ച​തോ​ടെ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ വീ​ണ്ടും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ക​യാ​ണ്. ജി​ല്ല​യെ സ​ന്പൂ​ർ​ണ മാ​ലി​ന്യ ര​ഹി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ കേ​ര​ള പി​റ​വി ദി​ന​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്.​

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ടം​ബ​ശ്രീ​യു​ടെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ജി​ല്ല​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കു​ടം​ബ​ശ്രീ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച​ത്.

ജൈ​വ - അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളെ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ വേ​ർ​തി​രി​ക്കു​ന്ന​തു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഉ​റ​വി​ട ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ക, പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ, ചി​ല്ല്, ലോ​ഹം, ഇ​ല​ക്ട്രോ​ണി​ക് പാ​ഴ് വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ശേ​ഖ​രി​ക്കു​ക തു​ട​ങ്ങി ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ക്ഷ്മ ത​ല​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന കു​ടും​ബ​ശ്രീ സം​രം​ഭ​മാ​ണ് ഹ​രി​ത ക​ർ​മ​സേ​ന. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സേ​ന​യു​ടെ ചു​മ​ത​ല. ഇ​തി​നാ​യി ഓ​രോ വീ​ട്ടി​ൽ നി​ന്നും 20 രൂ​പ നി​ര​ക്കി​ൽ മാ​സം തോ​റും ഈ​ടാ​ക്കും. ഇ​താ​ണ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ല​മാ​യി ന​ൽ​കു​ന്ന​ത്.

വ​ണ്ണ​പ്പു​റ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച് പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ൽ ത​കൃ​തി​യാ​യി ആ​രം​ഭി​ച്ചി​രു​ന്നു. ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് ഇ​ള​ദേ​ശം ബ്ലോ​ക്കി​നു കീ​ഴി​ൽ മു​ള​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ക​ര​ണ യൂ​ണി​റ്റി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്.

എ​ന്നാ​ൽ മു​ള​പ്പു​റ​ത്ത് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല. കൂ​ടാ​തെ പു​റം​ത​ള്ളു​ന്ന പ്ലാ​സ്റ്റി​ക്ക് വീ​ടു​ക​ളി​ൽ ത​രം​തി​രി​ച്ച് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ല. അ​തി​നാ​ൽ ത​രം​തി​രി​ക്കാ​ത്ത പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ത​രം​തി​രി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക്ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റു​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. അ​തി​നാ​ൽ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്ക് ഉ​ത്പന്ന​ങ്ങ​ൾ ത​രം​തി​രി​ക്കേ​ണ്ട ജോ​ലി കൂ​ടി ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നു.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ പ്ലാ​സ്റ്റി​ക്ക് ത​രം​തി​രി​ക്കാ​ത്ത​തി​നാ​ൽ മാ​ലി​ന്യ നീ​ക്ക​വും നി​ല​ച്ചു. ഇ​തോ​ടെ​യാ​ണ് ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​യ്ക്കാ​നി​ട​യാ​ക്കി​യ​ത്.

ഇ​തി​നി​ടെ പ്ലാ​സ്റ്റി​ക്ക് നി​ർ​മാ​ർ​ജ​ന​ത്തി​നും ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്ത് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നെ​ങ്കി​ലും യോ​ഗ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞ​തി​നാ​ൽ പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല.

വീ​ണ്ടും വ്യാ​പാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ നീ​ക്ക​വും ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.