ഇ​ടു​ക്കി​യി​ലെ മ​ന്ത്രി ജി​ല്ല​യെ ഒ​റ്റി​ക്കൊ​ടു​ത്തു: ഡീ​ൻ കു​ര്യാ​ക്കോ​സ്
Thursday, October 17, 2019 11:10 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യു​ടെ ഏ​ക മ​ന്ത്രി ഇ​ടു​ക്കി ജി​ല്ല​യെ ഒ​റ്റി​ക്കൊ​ടു​ത്ത​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​രോ​പി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ആ​രം​ഭി​ച്ച രാ​പക​ൽ സ​മ​ര​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കാ​ബി​ന​റ്റ് ച​ർ​ച്ച​ചെ​യ്ത് നി​യ​മ ഭേ​ദ​ഗ​തി ഇ​റ​ക്കി​യ​ത് എം.​എം. മ​ണി​യു​ടെ അ​റി​വോ​ടെ​യാ​ണ.് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന് കാ​ബി​ന​റ്റ് നോ​ട്സും ല​ഭി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്ന​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ മ​ന്ത്രി ത​യാ​റാ​കാ​ത്ത​ത് വ​ഞ്ച​ന​യു​ടെ ഭാ​ഗ​മാ​ണ്.

പ്ര​ള​യ സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ൽ തി​ടു​ക്കം​കൂ​ട്ടി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് എം​പി ആ​രോ​പി​ച്ചു.നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല​യി​ൽ ആ​രം​ഭി​ച്ച രാ​പക​ൽ സ​മ​രം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ആ​ർ​സി​ഇ​പി ക​രാ​റി​ന്‍റെ പ​ക​ർ​പ്പും ക​ത്തി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​ള്ളോ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ഇ.​എം. ആ​ഗ​സ്തി, റോ​യി കെ. ​പൗ​ലോ​സ്, എ​സ്. അ​ശോ​ക​ൻ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, കെ.​ടി. മൈ​ക്കി​ൾ, കെ.​ആ​ർ. സു​കു​മാ​ര​ൻ​നാ​യ​ർ, സേ​നാ​പ​തി വേ​ണു, രാ​ജു എ​ട​ത്വ, ജി. ​മു​ര​ളീ​ധ​ര​ൻ, തോ​മ​സ് രാ​ജ​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, വൈ.​സി. സ്റ്റീ​ഫ​ൻ, ടോ​മി ക​രി​യി​ല​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.