രാ​ജ​കു​മാ​രിയിൽ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷം
Friday, October 18, 2019 10:25 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ജ​ണ്ട നി​ര​പ്പ്, മു​ള്ള​ൻ ത​ണ്ട് മേ​ഖ​ല​യി​ൽ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യി. നൂ​റോ​ളം കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യാ​ണ് കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ അ​ഞ്ചു ക​ർ​ഷ​ക​രു​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ച്ച​ത്.

ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ വാ​ഴ​യും ക​പ്പ​യും ഏ​ല​വും അ​ട​ക്ക​മു​ള്ള കൃ​ഷി​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഇ​വ​യെ തു​ര​ത്തു​ന്ന​തി​ന് പാ​ട്ട​കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും ക​ർ​ഷ​ക​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല.

കു​ര​ങ്ങു​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.