എ​ടി​എം, സി​ഡി​എം കൗ​ണ്ട​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 18, 2019 10:25 PM IST
രാ​ജാ​ക്കാ​ട്: ഫെ​ഡ​റ​ൽ ബാ​ങ്ക് രാ​ജാ​ക്കാ​ട് ശാ​ഖ​യു​ടെ സ​മീ​പ​ത്ത് എ​ടി​എം, സി​ഡി​എം കൗ​ണ്ട​റു​ക​ളും ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റും ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് കാ​ഷ് ഡി​പ്പോ​സി​റ്റ് മെ​ഷി​നും രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി എ​ടി​എ​മ്മും രാ​ജാ​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​എ​ൽ. ഹ​ണി ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റും ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ട്ട​യം സോ​ണ​ൽ ഹെ​ഡ് പി.​വി. ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തൊ​ടു​പു​ഴ റീ​ജ​ണ​ൽ ഹെ​ഡ് ജോ​ർ​ജ് ജേ​ക്ക​ബ് ആ​ദ്യ നി​ക്ഷേ​പ​ക​രെ ആ​ദ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, വാ​ർ​ഡു​മെ​ന്പ​ർ ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. മാ​ത്യു, ബ്രാ​ഞ്ച് മാ​നേ​ജ​ർ ചി​ന്തു എ​ൽ​ദോ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.