ഭൂ​പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കി​യ​ത് നി​യമ​സ​ഭ സാ​മാ​ജി​ക​രു​ടെ ക​ഴി​വു​കേ​ട്: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Friday, October 18, 2019 10:26 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലേ​ത​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കി​യ​ത് നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.
ഉ​ദ്യേ​ാഗ​സ്ഥ​ർ​ക്ക് അ​ഴി​മ​തി ന​ട​ത്താ​ൻ കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഇ​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളി​ൽ ഇ​ട​പെ​ട്ട് ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കു ത​ട​യി​ടാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​രു​ക​ളു​ടെ ധാ​ർ​ഷ്ഠ്യ​വും പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത​തും ജ​ന​താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​ന​യാ​ണ്.
ഓ​ഗ​സ്റ്റ് 22-ന് ​പു​റ​ത്തി​റ​ക്കി​യ ഭൂ​വി​നി​യോ​ഗം ഉ​ത്ത​ര​വി​ന് വ്യ​ക്ത​ത വ​രു​ത്താ​നെ​ന്ന​പേ​രി​ൽ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​ങ്കി​ലും അ​തി​ൽ സ​ന്തോ​ഷി​ക്കാ​ൻ ഒ​ന്നു​മി​ല്ല. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യും ചെ​യ്തു. í1964-ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളു​ടെ​യും 1993 ലെ ​പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളു​ടെ​യും നാ​ലാം ച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്ത് കൃ​ഷി​ക്കും വീ​ട് വ​യ്ക്കു​ന്ന​തി​നു​മു​ള്ള അ​നു​വാ​ദ​ത്തി​നു​പു​റ​മെ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ർ​മാ​ണ​വും അ​നു​വ​ദി​ച്ച് പു​തി​യ ഉ​ത്ത​ര​വ് ഉ​ണ്ടാ​ക​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മി​തി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 101 പ്ര​വ​ർ​ത്ത​ക​ർ 21-ന് ​രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ക​ട്ട​പ്പ​ന മി​നി​സ്റ്റേ​ഡി​യ​ത്തി​ൽ ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ വീ​ടും കൃ​ഷി​യും മാ​ത്രം പോ​രാ, ന്യാ​യ​മാ​യ വി​ക​സ​ന സാ​ധ്യ​ത​ക​ളും അ​നു​വ​ദി​ക്ക​ണം. ഇ​തു​വ​രെ ആ ​അ​നു​വാ​ദം ഉ​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് വി​വി​ധ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മാ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ഇ​പ്പോ​ൾ പ​ട്ട​യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​തി​നാ​ലും അ​തി​ന് പ​രി​മി​തി​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​ലും നി​യ​മ​ഭേ​ദ​ഗ​തി​ത​ന്നെ വേ​ണം. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​രെ കോ​ട​തി ഇ​ട​പെ​ട​ലു​ക​ളും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ശ​ല്യ​വും ഉ​ണ്ടാ​കും.
ഓ​ഗ​സ്റ്റ് 22 ലെ ​ഉ​ത്ത​ര​വി​ൽ ഏ​റ്റ​വും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യ 6(2), 6(3) എ​ന്നീ ഖ​ണ്ഡി​ക​ക​ൾ​ക്ക് ഒ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല. ഖ​ണ്ഡി​ക 6(1) ലെ ​ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത കൈ​വ​ശ​ഭൂ​മി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ കോ​ട്ട​യം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​വ​രു​ന്ന വാ​ഗ​മ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലാ​താ​ക്കി. 6(8)-ൽ ​മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടു വി​ല്ലേ​ജു​ക​ളി​ലേ​ക്ക് നി​രോ​ധ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും ഈ ​വി​ല്ലേ​ജു​ക​ളി​ൽ പ​ല​തും തി​ക​ച്ചും കാ​ർ​ഷി​ക​മേ​ഖ​ല​ക​ളാ​ണ് എ​ന്ന​തി​നാ​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃഷ്ടി​ക്കും. മൂ​ന്നാ​റി​ന്‍റെ​യും സ​മാ​ന​മാ​യ മ​റ്റു ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക പാ​രി​സ്ഥി​തി​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തി പ്ര​ത്യേ​ക ച​ട്ട​ങ്ങ​ളോ നി​യ​ന്ത്ര​ണ​ങ്ങ​ളോ കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ്. അ​തി​ന്‍റെ പേ​രി​ൽ കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല. ഖ​ണ്ഡി​ക 6(9)-ന് ​മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പ​ട്ട​യം ല​ഭി​ച്ച​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മാ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സ​മ​ര​ത്തി​ൽ മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ്, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ഹൈ​റേ​ഞ്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, സാ​ബു പ്ലാ​ത്തോ​ട്ടാ​നി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.