ന​ട​നം മോ​ഹ​നം, വി​സ്മ​യ​മാ​യി വി.എ. ദേ​വി​ക
Friday, October 18, 2019 10:26 PM IST
മു​ട്ടം: അ​നു​പ​മ സുന്ദരം എ​ന്നു​തു​ട​ങ്ങു​ന്ന വ​ർ​ണം ആ​ല​പി​ച്ച് ച​ടു​ല​വും മോ​ഹ​ന​വു​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ ദേ​വി​ക മോ​ഹി​നി​യാ​ട്ട​ത്തി​ൽ എ​തി​രാ​ളി​ക​ള നി​ഷ്പ്ര​ഭ​മാ​ക്കി.​മ​ധ്യ​കേ​ര​ള സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ലെ കാ​റ്റ​ഗ​റി ര​ണ്ട് വി​ഭാ​ഗ​ത്തി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്. ശ്രീ​രാ​മ​ന്‍റെ സ​മീ​പ​ത്തേ​ക്ക് സു​ന്ദ​ര രൂ​പം സ്വീ​ക​രി​ച്ച് വി​വാ​ഹ അ​ഭ്യ​ത്ഥ​ന​യു​മാ​യി പോ​കു​ന്ന ശൂ​ർ​പ്പ​ണ​ക​യു​ടെ ക​ഥ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
വേ​ണാ​ൽ അ​ജി - സു​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ക​ലാ​മ​ണ്ഡ​ലം അ​ഞ്ജ​ലി സു​നി​ൽ ആ​ണ് ഗു​രു.

നൂ​റു​ൽ പ​റ​യു​ന്നു,
വാ​യി​ച്ചാ​ൽ വി​ള​യും

മു​ട്ടം: വാ​യ​ന ഹോ​ബി​യാ​ക്കി​യ നൂ​റു​ൽ ഹ​യാ​യ്ക്ക് അ​റ​ബി പ​ദ്യോ​ച്ചാ​ര​ണ​ത്തി​ൽ വി​ജ​യം സ്വ​ന്തം.
ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് നൂ​റു​ൽ .
ക​ണ്ണ​ൻ ച​ക്ക​ശേ​രി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റാ​യ ഷെ​മീ​റി​ന്‍റെ​യും ഷെ​ബീ​റ​യു​ടെ​യും മ​ക​ളാ​ണ്. ഹ​സ്ന​ത്താ​ണ് ഗു​രു. വൂഹൂരി ശാരി... എന്ന ഗാനം ആലപിച്ചാണ് നൂറുൽ ഹയ കാണികളുടെ മനം കവർന്നത്.