വ​ണ്‍ എ​ർ​ത്ത് വ​ണ്‍ ലൈ​ഫ് സം​ഘ​ട​ന​യ്ക്കു​പി​ന്നി​ൽ ആ​രെ​ന്ന് അ​ന്വേ​ഷി​ക്ക​ണം: ക​ർ​ഷ​ക സം​ഘം
Friday, October 18, 2019 10:26 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളെ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലും നി​യ​മ​കു​രു​ക്കു​ക​ളി​ലും ത​ള​ച്ചി​ടു​ന്ന വ​ണ്‍ എ​ർ​ത്ത് വ​ണ്‍ ലൈ​ഫ് എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ പി​ന്നി​ലാ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​ള്ള ബ​ന്ധം പു​റ​ത്തു​വ​രു​ന്ന​തി​ലൂ​ടെ ഇ​ടു​ക്കി​യി​ലെ യു​ഡി​എ​ഫി​ന്‍റെ മു​ഖം വി​കൃ​ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പം ഓ​ടു​ക​യും ഇ​ര​യോ​ടൊ​പ്പം നി​ൽ​ക്കു​ക​യും​ചെ​യ്യു​ന്ന ഇ​ര​ട്ട ത​ന്ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ മോ​ഹ​ഭം​ഗം സം​ഭ​വി​ച്ച​വ​ർ പ​രി​സ്ഥി​തി സം​ഘ​ട​ന​യ്ക്കൊ​പ്പം​ചേ​ർ​ന്ന് നി​ര​ന്ത​രം കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. കോ​ട​തി​യും കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന കെ​ണി​യി​ൽ നി​ന്നും ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ മോ​ചി​പ്പി​ക്കു​ക എ​ന്ന ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഇ​ട​തു​പ​ക്ഷ​വും പി​ണ​റാ​യി സ​ർ​ക്കാ​രും നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും സി.​വി. വ​ർ​ഗീ​സ് പ​റ​ഞ്ഞു.
എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ മ​റ​യൂ​രി​ലും ചി​ന്ന​ക്ക​നാ​ലി​ലും വ​ന്യ​ജീ​വി​ക​ൾ​ക്കി​ട​യി​ലാ​ണ് ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കി​യ​ത്. ആ​റ് ജീ​വ​നു​ക​ളാ​ണ് അ​വി​ടെ പൊ​ലി​ഞ്ഞ​ത്. പ്രാ​ണ​ര​ക്ഷാ​ർ​ഥം പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ അ​ഭ​യം​തേ​ടി​യ ആ​ദി​വാ​സി​ക​ളെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പോ​ലീ​സ് അ​ടി​ച്ചി​റ​ക്കി. ഒ​രേ​ക്ക​ർ ഭൂ​മി​വീ​തം ന​ൽ​കി 126 കു​ടും​ബ​ങ്ങ​ളെ അ​വി​ടെ കു​ടി​യി​രു​ത്തി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രാ​ണ്.
ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗ​സ്റ്റ് 22 ന് ​റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വും ജ​ന​പ​ക്ഷ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്തു.
ഇ.​എ​ൻ. ച​ന്ദ്ര​ൻ, എം.​കെ. ച​ന്ദ്ര​ൻ​കു​ഞ്ഞ്, തോ​മ​സ് കാ​ര​ക്കാ​വ​യ​ലി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.