ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം 22ന്
Friday, October 18, 2019 10:27 PM IST
തൊ​ടു​പു​ഴ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം 22ന് ​ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​ടി​ക്കു​ളം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം.​മ​ണി ജി​ല്ല​യി​ലാ​ദ്യ​മാ​യി നൂ​റു ശ​ത​മാ​നം ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ പ​ഞ്ചാ​യ​ത്തെ​ന്ന പ്ര​ഖ്യാ​പ​ന​വും താ​ക്കോ​ൽ​ദാ​ന​വും നി​ർ​വ​ഹി​ക്കും. ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ 55 പേ​ര​ട​ങ്ങു​ന്ന ഗു​ണ​ഭോക്‌തൃ ലി​സ്റ്റി​ൽ നി​ന്നും അ​ർ​ഹ​ത പ​രി​ശോ​ധ​ന​യി​ലൂ​ടെ 38 കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി എ​ല്ലാ വീ​ടു​ക​ളും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് വാ​സ​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്ത​തു വ​ഴി​യാ​ണ് കോ​ടി​ക്കു​ളം ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന ബ​ഹു​മ​തി നേ​ടി​യ​ത്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 35 കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഭ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ഓ​രോ കു​ടും​ബ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ലു ല​ക്ഷ​ത്തി​നു പു​റ​മെ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ 90 ദി​വ​സ​ത്തെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കൂ​ടി ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ 24390 രൂ​പ​കൂ​ടി ഗു​ണ​ഭോ​ക്താ​വി​ന് അ​ധി​ക​മാ​യി ല​ഭി​ച്ചു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​ന്ത​മാ​യി വീ​ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ൾ ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കി. 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന 28 വീ​ടു​ക​ൾ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ഇ​തി​ൽ 19 വീ​ടു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ലൈ​ഫ് മി​ഷ​ൻ മൂ​ന്നാം ഘ​ട്ട അ​ർ​ഹ​ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും വീ​ടും സ്ഥ​ല​വും ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ച​ട​ങ്ങി​ൽ പി ​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​മി​ലി ബേ​ബി, ജ​യ്സ​മ്മ പോ​ൾ​സ​ണ്‍, ലൂ​സി ജ​യിം​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.