റീ​സ​ർ​വേ റി​ക്കാ​ർ​ഡു​ക​ൾ കൈ​മാ​റ​ണം: ജില്ലാ ക​ള​ക്ട​ർ
Saturday, October 19, 2019 10:37 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്കി​ലെ വ​ണ്ണ​പ്പു​റം വി​ല്ലേ​ജി​ന്‍റെ 1961 ലെ ​കേ​ര​ള സ​ർ​വേ അ​തി​ര​ട​യാ​ള നി​യ​മം അ​നു​സ​രി​ച്ചു പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള റീ​സ​ർ​വേ റി​ക്കാ​ർ​ഡു​ക​ൾ റ​വ​ന്യു രേ​ഖ​ക​ളി​ൽ വ​രു​ത്തു​ന്ന​തി​ന് താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് റീ ​സ​ർ​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ നി​ന്ന് കൈ​മാ​റ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ ഉ​ത്ത​ര​വി​ട്ടു.

തൊ​ടു​പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ഫീ​ൽ​ഡ് മെ​ഷ​ർ​മെ​ന്‍റ് ബു​ക്ക്, ബേ​സി​ക് ടാ​ക്സ് ര​ജി​സ്റ്റ​ർ, ബ്ലോ​ക്ക് മാ​പ്പ്, കം​ബൈ​ൻ​ഡ് കോ​റി​ലേ​ഷ​ൻ ര​ജി​സ്റ്റ​ർ, ഏ​രി​യ ര​ജി​സ്റ്റ​ർ, എ​ന്നി​വ​യു​ടെ ഒ​രു പ​ക​ർ​പ്പ് ന​ൽ​ക​ണം. ഫീ​ൽ​ഡ് മെ​ഷ​ർ​മെ​ന്‍റ് ബു​ക്ക്, ബേ​സി​ക് ടാ​ക്സ് ര​ജി​സ്റ്റ​ർ, ബ്ലോ​ക്ക് മാ​പ്പ്, കം​ബൈ​ൻ​ഡ് കോ​റി​ലേ​ഷ​ൻ ര​ജി​സ്റ്റ​ർ, ത​ണ്ട​പ്പേ​ർ അ​ക്കൗ​ണ്ട് ര​ജി​സ്റ്റ​ർ, ത​രി​ശ്-​പു​റ​ന്പോ​ക്ക് ര​ജി​സ്റ്റ​ർ- പു​റ​ന്പോ​ക്ക് ര​ജി​സ്റ്റ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്നും കാ​രി​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ർ​ക്ക് ബേ​സി​ക് ടാ​ക്സ് ര​ജി​സ്റ്റ​റി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇൗ ​രേ​ഖ​ക​ൾ തൊ​ടു​പു​ഴ റീ​സ​ർ​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ സൂ​ക്ഷി​ക്ക​ണം.​

റി​ക്കാ​ർ​ഡു​ക​ൾ ഒ​ക്‌ടോബ​ർ പ​ത്തു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​ന്തി​മ രൂ​പ​ത്തി​ലാ​ക്കി​യ റീ​സ​ർ​വേ രേ​ഖ​ക​ൾ ഭാ​വി​യി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന​രേ​ഖ ആ​യി​രി​ക്കും. അ​ന്തി​മ​മാ​ക്കി​യ റീ​സ​ർ​വേ ന​ന്പ​റു​ക​ൾ പ​ത്തു​മു​ത​ൽ സ​ബ് റെ​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ല്ലാ പ്ര​മാ​ണ​ങ്ങ​ളി​ലും ക​ര​ണ​ങ്ങ​ളി​ലും ചേ​ർ​ക്കും.

വ​ണ്ണ​പ്പു​റം വി​ല്ലേ​ജി​ന്‍റെ റീ​സ​ർ​വേ റി​ക്കാ​ർ​ഡു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ 2017 ഓ​ഗ​സ്റ്റ് 26 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ നി​ല​വി​ലു​ള്ള റ​വ​ന്യു റി​ക്കാ​ർ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. റീ​സ​ർ​വേ റി​ക്കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന ഭൂ ​ഉ​ട​മ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് താ​ത്ക്കാ​ലി​ക ക​രം അ​ട​യ്ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം വി​ല്ലേ​ജ് ഓ​ഫീ​സ​ർ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വ​രി​ൽ വ്യ​ക്ത​മാ​ക്കി.