കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ക്ക​ൽ: ഉ​ദ്യോ​ഗ​സ്ഥസം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, October 19, 2019 10:41 PM IST
തൊ​ടു​പു​ഴ :പു​തി​യ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ എ​സ്ആ​ർ​ടി​സി​യു​ടെ സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ദി​ര​സ​മു​ച്ച​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ടു​ത്ത ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ ഡി​പ്പോ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ഡി​പ്പോ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ​ഥ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി തീ​ർ​ക്കാ​ൻ ഇ​നി​യും മൂ​ന്ന​ര കോ​ടി​യോ​ളം ആ​വ​ശ്യ​മാ​യി വ​രു​മെ​ങ്കി​ലും പു​തി​യ ഡി​പ്പോ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​രു​ന്ന ചെ​ല​വി​ന്‍റെ ക​ണ​ക്കെ​ടു​പ്പു ന​ട​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഓ​ഫീ​സ്, ജീ​വ​ന​ക്കാ​രു​ടെ താ​മ​സം, യാ്ര​ത്ര​ക്കാ​ർ​ക്കാ​യി വി​ശ്ര​മ സ്ഥ​ലം, വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം, വൈ​ദ്യു​തീ​ക​ര​ണം, ശൗ​ചാ​ല​യം എ​ന്നി​വ അ​ടി​യ​ന്തി​ര​മാ​യി സ​ജ്ജ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​ത വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സ​ഹാ​യം തേ​ടും. ഡി​പ്പോ അ​വ​ശ്യ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് തു​റ​ക്കു​ന്നു​തി​നാ​യി 85 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ് പ​റ​ഞ്ഞു. പ​ത്ത് ക​ട​മു​റി​ക​ൾ നേ​ര​ത്തെ ലേ​ലം ചെ​യ്ത​ത് വ​ഴി 45 ല​ക്ഷം രൂ​പ ഡി​പ്പോ​സി​റ്റ് ഇ​ന​ത്തി​ൽ കി​ട്ടാ​നു​ണ്ട്.

ഇ​ത് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പ് കൈ​മാ​റാ​മെ​ന്ന് വാ​ട​ക​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സ് ഒ​ഴി​കെ​യു​ള്ള 19 മു​റി​ക​ൾ​ക്കാ​യി അ​ടു​ത്ത 14 വ​രെ ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ കെ ​എ​സ്ആ​ർ​ടി​സി എം​ഡി​യു​മാ​യി ച​ർ​ച്ച ചെ​യ്ത് ധാ​ര​ണ​യാ​ക്കും. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ഫ​യ​ർ ആ​ന്‍റ് സേ​ഫ്റ്റി തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഡി​പ്പോ​യ്ക്ക് ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഗ​താ​ഗ​ത മ​ന്ത്രി, പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, കെഎസ്ആ​ർ​ടി​സി എം​ഡി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ന​വം​ബ​ർ ഒ​ന്നി​ലെ ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ ഡി​പ്പോ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളേ​ക്കു​റി​ച്ച് അ​ന്തി​മ വി​ല​യി​രു​ത്ത​ൽ ന​ട​ത്തും. സി​വി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​കെ.​ശ്രീ​വ​ത്സ​ൻ, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ബൈ​ദു​ല്ല, അ​സി. എ​ൻ​ജി​നി​യ​ർ അ​ഫ്സ​ൽ ബാ​ബു, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ശ്രീ​ജി​ത്, ഡി​പ്പോ എ​ൻ​ജി​നി​യ​ർ പ്ര​ശാ​ന്ത് കൈ​മ​ൾ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.