നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തും: റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, October 19, 2019 10:41 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ ആ​കെ ബാ​ധി​ച്ചി​രി​ക്കു​ന്ന ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 28-ന് ​ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് റോ​ഷി പ​റ​ഞ്ഞു. വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്നും റോ​ഷി പ​റ​ഞ്ഞു.