അ​ടി​മാ​ലി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്: യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Saturday, October 19, 2019 10:45 PM IST
അ​ടി​മാ​ലി: യാ​ത്ര​ക്കാ​രെ വ​ല​ച്ച് അ​ടി​മാ​ലി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. സ​മാ​ന്ത​ര സ​ർ​വീ​സി​നെ​ചൊ​ല്ലി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് പ​ണി​മു​ട​ക്കി​ൽ ക​ലാ​ശി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഘ​ർ​ത്തി​നു തു​ട​ക്കം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ നി​ഷാ​ദ് ഇ​രു​ന്പു​പാ​ല​ത്തു​നി​ന്നും അ​ടി​മാ​ലി​ക്ക് വ​രു​ന്ന​തി​നി​ടെ ഇ​തേ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​പ്പി​ത്താ​ൻ എ​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​രു​വി​ഭാ​ഗ​വും അ​ടി​മാ​ലി ടൗ​ണി​ൽ എ​ത്തി​യ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച് വീ​ണ്ടും ത​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ടു. വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലേ​ക്കും പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു.

ത​ന്നേ​യും മ​ർ​ദി​ക്കു​ന്ന​തു​ ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​നെ​ത്തി​യ മ​റ്റു ചി​ല​രേ​യും ബ​സ് ജീ​വ​ന​ക്കാ​ർ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ നി​ഷാ​ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​മാ​ന്ത​ര​സ​ർ​വീ​സി​നെ ചോ​ദ്യം​ചെ​യ്ത ബ​സ് ജീ​വ​ന​ക്കാ​രെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും മ​റ്റു​ചി​ല​രും​ചേ​ർ​ന്ന് മ​ർ​ദി​ച്ചു​വെ​ന്നും ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്തെ​ന്നു​മാ​ണ് മ​റു​വി​ഭാ​ഗം പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ അ​ടി​മാ​ലി​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ കു​ടു​ങ്ങി.

ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ നി​ഷാ​ദ്, ജ​സ്റ്റി​ൻ കു​ള​ങ്ങ​ര, അ​നി​ൽ ക​ന​ക​ൻ, ബ​സ് ജീ​വ​ന​ക്കാ​രാ​യ ഷാ​ന​ദ്, ഷാ​മോ​ൻ എ​ന്നി​വ​ർ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​തേ​ടി. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​ടി​മാ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.