നെ​ടു​ങ്ക​ണ്ട​ം ഇ​നി വി​ശ​പ്പു​ര​ഹി​തം
Saturday, October 19, 2019 10:49 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഇ​നി​മു​ത​ൽ വി​ശ​പ്പു​ര​ഹി​ത ന​ഗ​രം. റോ​ട്ട​റി ക്ല​ബ് ഓ​ഫ് നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് അ​ന്ന​പൂ​ർ​ണ എ​ന്ന​പേ​രി​ൽ നെ​ടു​ങ്ക​ണ്ടം വി​ശ​പ്പു​ര​ഹി​ത ന​ഗ​ര​മാ​യി മാ​റി​യ​ത്.

അ​ന്ന​പൂ​ർ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം നെ​ടു​ങ്ക​ണ്ടം എ​സ്ഐ എ​സ്. കി​ര​ണി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ജ​ന​മൈ​ത്രി പോ​ലീ​സ് കാ​ന്‍റീ​നി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

ച​ട​ങ്ങി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ൽ ഒ​ന്പ​താം റാ​ങ്ക് നേ​ടി​യ നി​ഖി​ല സി​റി​യ​ക്കി​ന് ജി​ല്ലാ​ക​ള​ക്ട​ർ മൊ​മെ​ന്‍റോ നൽകി ആ​ദ​രി​ച്ചു. ചാ​ക്കോ മാ​ത്യു മാ​പ്പി​ള​ശേ​രി, ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പി​ൽ, ഡോ. ​സി.​എ​സ്. ബി​ജു, ലി​റ്റോ പി. ​ജോ​ണ്‍, പി.​കെ. ഷാ​ജി, സ​ജി ചാ​ലി​ൽ, പി.​ജെ. സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.