നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ മോ​ഷ​ണപ​ര​ന്പ​ര
Sunday, October 20, 2019 10:43 PM IST
നെ​ടു​ങ്ക​ണ്ടം: ടൗ​ണി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ മോ​ഷ​ണ പ​ര​ന്പ​ര. വി​വി​ധ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ നി​ന്നാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ബി.​എ​ഡ് കോ​ള​ജി​ന് സ​മീ​പം അ​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്ലോ​ബ​ൽ ഓ​ട്ടോ ഗാ​രേ​ജ്, ചെ​ന്പ​ക​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട്ടാ​ർ സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ അ​ഭി​ന​വ് ജീ​പ്പ് വ​ർ​ക്ക് ഷോ​പ്പ്, തൊ​ട്ട​ടു​ത്തു​ള്ള ഉ​മ്മാ​ക്ക​ട സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ ബാ​റ്റ​റി​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഗ്ലോ​ബ​ൽ ഓ​ട്ടോ ഗാ​രേ​ജി​ൽ നി​ന്നും ടി​പ്പ​ർ ലോ​റി​യു​ടെ ര​ണ്ട് ഗി​യ​ർ ബോ​ക്സു​ക​ൾ, ട്ര​മ്മു​ക​ൾ എ​ന്നി​വ​യും, വ​ർ​ക്ക്ഷോ​പ്പി​ൽ ഇ​ട്ടി​രു​ന്ന ടി​പ്പ​റി​ന്‍റെ ബാ​റ്റ​റി​യും ന​ഷ്ട​പ്പെ​ട്ടു. രാ​ത്രി പ​ത്തോ​ടെ​യാ​ണ് സ്ഥാ​പ​നം അ​ട​യ്ക്കു​ന്ന​ത്. 12ന് ​ശേ​ഷം കെ​ട്ടി​ട ഉ​ട​മ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ശ​ബ്ദം കേ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ക​രു​തി​യ​ത്. ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ട്ട​താ​യി അ​നി​ൽ പ​റ​ഞ്ഞു. രാ​വി​ലെ വ​ർ​ക്ക് ഷോ​പ്പ് നോ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് താ​ഴ് പൊ​ളി​ച്ച​താ​യി ക​ണ്ട​ത്. അ​ഭി​ന​വ് വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും 5000 രൂ​പ​യും ബാ​റ്റ​റി, പ്ലെ​യ്റ്റ് സെ​റ്റ്, തൂ​ക്കി വി​ൽ​ക്കാ​നു​ള്ള ഇ​രു​ന്പ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടു.

50,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഷി​ജു​വി​ന്‍റെ ബാ​റ്റ​റി​ക്ക​ട​യി​ൽ നി​ന്നും ര​ണ്ട് ബാ​റ്റ​റി​ക​ൾ ന​ഷ്ട​പ്പെ​ട്ടു. സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ശ്രീ സ്പ്രേ ​പെ​യി​ന്‍റ് ക​ട​യി​ൽ നി​ന്നും ബ്ര​ഷ് എ​ടു​ക്കാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധി​ച്ച​ത്. മോ​ഷ​ണം ന​ട​ന്ന വ​ർ​ഷ് ഷോ​പ്പു​ക​ളി​ൽ പി​ക്ക്അ​പ്പ് ജീ​പ്പ് വ​ന്ന​തി​ന്‍റെ ട​യ​റി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​തെ​ങ്കി​ലും സം​ഘ​മാ​കാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ​യി​ലെ സി​സി​ടി​വി കാ​മ​റ ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തൂ​ക്കു​പാ​ല​ത്തും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി കാ​ണി​ച്ച് തൂ​ക്കു​പാ​ല​ത്തെ വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ പി.​ആ​ർ. ദി​ന​ക​ര​ൻ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. നെ​ടു​ങ്ക​ണ്ടം സ​ബ് ഇ​ൻ​സ​പെ​ക്ട​ർ എ​സ് കി​ര​ണ്‍, എ.​എ​സ്.​ഐ​മാ​രാ​യ ചാ​ക്കോ, റോ​യി, റ​സാ​ഖ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.