ചെ​റി​യ തു​ക​യ്ക്കു​ള്ള മു​ദ്ര​പത്ര​ങ്ങ​ൾ​ക്കു ക്ഷാ​മം
Monday, October 21, 2019 10:50 PM IST
അ​ടി​മാ​ലി: ചെ​റി​യ തു​ക​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ ക്ഷാ​മം. മൂ​ന്നാ​ഴ്ച​യോ​ള​മാ​യി ജി​ല്ല​യി​ൽ ചെ​റി​യ തു​ക​ക​ളു​ടെ മു​ദ്ര​പേ​പ്പ​ർ കി​ട്ടാ​നി​ല്ല. 500 രൂ​പ​യു​ടെ പ​ത്രം മാ​ത്ര​മാ​ണ് വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

നി​ല​വി​ലെ പ്ര​തി​സ​ന്ധി സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. ട്ര​ഷ​റി​ക​ളി​ൽ​നി​ന്നും കു​റ​ഞ്ഞ വി​ല​യു​ടെ പേ​പ്പ​റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ല. കു​റ​ഞ്ഞ വി​ല​യു​ടെ പ​ത്ര​ങ്ങ​ൾ മു​ഖേ​ന ഇ​ട​പാ​ടു​ക​ൾ ന​ട​ത്തേ​ണ്ട സാ​ധാ​ര​ണ​ക്കാ​ർ നി​ല​വി​ൽ 500 രൂ​പ പ​ത്ര​ങ്ങ​ൾ വാ​ങ്ങി ആ​വ​ശ്യം നി​റ​വേ​റ്റ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.