ക​ണ്ണാ​ടി​പ്പാ​റ​ക്കാ​ർ​ക്ക് പാ​ല​ത്തി​ൽ ക​യ​റാ​നാ​കു​ന്നി​ല്ല
Monday, October 21, 2019 10:50 PM IST
അ​ടി​മാ​ലി: പാ​ലം​പ​ണി ക​ഴി​ഞ്ഞി​ട്ടും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നേ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണാ​ടി​പ്പാ​റ നി​വാ​സി​ക​ൾ. കൊ​ന്ന​ത്ത​ടി​യി​ൽ​നി​ന്നും ക​ണ്ണാ​ടി​പ്പാ​റ​യ്ക്കു​ള്ള പാ​ത​യി​ലാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 23 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കേ​ണ്ട അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ക​ണ്ണാ​ടി​പ്പാ​റ​യി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന ഈ ​പാ​ത​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​ത്.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പാ​ല​ത്തി​നു​സ​മീ​പം താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ത​ടി​പ്പാ​ല​ത്തി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ഇ​പ്പോ​ഴ​ത്തെ യാ​ത്ര. വ​ലി​യ ഉ​റ​പ്പൊ​ന്നു​മി​ല്ലാ​ത്ത ഈ ​പാ​ല​ത്തി​ലൂ​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.