മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം
Monday, October 21, 2019 10:50 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് വീ​ണ്ടും മോ​ഷ​ണം. പ​ട്ടാ​പ്പാ​ക​ൽ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ​നി​ന്നും ഏ​ല​ക്കാ മോ​ഷ്ടി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​പി​ജെ ട്രേ​ഡേ​ഴ്സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല​ര കി​ലോ​ഗ്രാം ഏ​ല​ക്കാ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. മോ​ഷ്ടാ​വി​ന്‍റേതെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.