നെ​ടു​ങ്ക​ണ്ട​ത്തെ മോ​ഷ​ണ പ​ര​ന്പ​ര: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Monday, October 21, 2019 10:50 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് വ​ർ​ക്കു​ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന മോ​ഷ​ണ പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ജി​ല്ല​യ്ക്കു പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് നെ​ടു​ങ്ക​ണ്ട​ത്തെ വി​വി​ധ വ​ർ​ക്കു​ഷോ​പ്പു​ക​ളി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​നു സ​മീ​പം അ​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്ലോ​ബ​ൽ ഓ​ട്ടോ ഗാ​രേ​ജ്, ചെ​ന്പ​ക​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട്ടാ​ർ സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ അ​ഭി​ന​വ് ജീ​പ്പ് വ​ർ​ക്കു​ഷോ​പ്പ്, തൊ​ട്ട​ടു​ത്തു​ള്ള ഉ​മ്മാ​ക്ക​ട സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ ബാ​റ്റ​റി​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ജി​ല്ല​യ്ക്കു പു​റ​ത്ത് സ​മാ​ന​രീ​തി​യി​ലു​ള്ള മോ​ഷ​ണ​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന സ്ക്വാ​ഡു​ക​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ടൗ​ണി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റു​വ​ഴി ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വ​ർ​ക്കു​ഷോ​പ്പു​ക​ളി​ൽ പി​ക്അ​പ് ജീ​പ്പി​ന്‍റെ ട​യ​ർ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ് മോ​ഹ​ൻ, നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​ർ, എ​സ്ഐ എ​സ്. കി​ര​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം​ന​ൽ​കി.

സ​മീ​പ​കാ​ല​ത്ത് കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി സാ​ദൃ​ശ്യ​മു​ള്ള​താ​ണ് നെ​ടു​ങ്ക​ണ്ട​ത്തേ മോ​ഷ​ണം. നെ​ടു​ങ്ക​ണ്ട​ത്തി​നു പു​റ​മെ ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലും ഇ​തേ സം​ഘ​മാ​ണെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു.