ഭൂ​വി​നി​യോ​ഗ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ്: റി​സോ​ർ​ട്ട് ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്രം: ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ
Monday, October 21, 2019 10:51 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ റി​സോ​ർ​ട്ട് ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യാ​ണ് ഇ​ടു​ക്കി​യി​ലെ ഭൂ​വി​നി​യോ​ഗ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​നു പി​ന്നി​ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. ഇ​ടു​ക്കി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചെ​റു​തോ​ണി​യി​ൽ സം​ഘ​ടി​പ്പി​ച്ച രാ​പ​ക​ൽ സ​മ​ര​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ടു​ക്കി​യി​ൽ റി​സോ​ർ​ട്ടു​ക​ളു​ള്ള ഇ​ത​ര ജി​ല്ല​ക​ളി​ലേ​യും സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും വ​ന്പ​ൻ കോ​ർ​പ​റേ​റ്റു​ക​ളു​മാ​യി സി​പി​എം, സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​വും ഭ​ര​ണ​നേ​തൃ​ത്വ​വും ത​മ്മി​ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള ര​ഹ​സ്യ ക​രാ​റാ​ണ് ഈ ​ഉ​ത്ത​ര​വി​ന് പി​ന്നി​ലു​ള്ള​ത്.

ഏ​ലം കൃ​ഷി​ക്ക് മാ​ത്ര​മാ​യി പ​ട്ട​യം ന​ൽ​കി​യി​ട്ടു​ള്ള ഭൂ​മി കൈ​യേ​റി വ്യാ​ജ​പ​ട്ട​യം സ​ന്പാ​ദി​ച്ചും മ​റ്റും നി​ർ​മി​ച്ചി​രി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ൾ പ​ല​തും വ​ർ​ഷ​ങ്ങ​ളാ​യി സു​പ്രീം കോ​ട​തി​യു​ടേ​യും ഹൈ​ക്കോ​ട​തി​യു​ടേ​യും കേ​സു​ക​ളി​ൽ​പെ​ട്ടി​രി​ക്കു​ന്ന​താ​ണ്. ഇ​ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് പാ​ട്ട​ത്തി​ന് ന​ൽ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

ഈ ​നി​ഗൂ​ഢ നീ​ക്ക​ങ്ങ​ൾ​ക്ക് സി​പി​എം, സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം​ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത​തി​നാ​ലാ​ണ് ഒ​രു സ​ർ​വ​ക​ക്ഷി യോ​ഗ​മോ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​മോ സ​ർ​ക്കാ​ർ വി​ളി​ക്കാ​ത്ത​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. 1964-ലെ ​ഭൂ​മി​പ​തി​വു​ച​ട്ടം ഭേ​ദ​ഗ​തി​വ​രു​ത്തി പാ​റ​മ​ട ലോ​ബി​യെ സ​ഹാ​യി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത് ക​ർ​ഷ​ക ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​ക​ളാ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​ന് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ മ​ടി​ക്കു​ന്ന​വ​രാ​ണ് പാ​റ​ഖ​ന​ന​ത്തി​ന് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​ത്. ഇ​തി​നു ത​ങ്ങ​ൾ എ​തി​ര​ല്ല. ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന തീ​രു​മാ​നം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി എ​ടു​ക്ക​ണ​മെ​ന്നും ഓ​ഗ​സ്റ്റ് 22-ലെ ​ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.