അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും വ​ഴി​യോ​ര ക​ച്ച​വ​ട​വും: ഏ​ല​പ്പാ​റ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ
Monday, October 21, 2019 10:51 PM IST
പീ​രു​മേ​ട്: വ​ഴി​യോ​ര ക​ച്ച​വ​ട​വും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും​മൂ​ലം ഏ​ല​പ്പാ​റ ഞെ​രു​ങ്ങു​ന്നു. ടൗ​ണി​ൽ രൂ​പ​പ്പെ​ടു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ക​യാ​ണ്. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​പോ​ലും ഗ​താ​ഗ​ത കു​രു​ക്കി​ൽ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്.
സം​സ്ഥാ​ന പാ​ത ക​ട​ന്നു​പോ​കു​ന്ന ഏ​ല​പ്പാ​റ​യി​ലെ ഗ​താ​ഗ​ത ക്കുരു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​ത​യു​ടെ വീ​തി വ​ർ​ധി​പ്പി​ച്ച് ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ വീ​തി വ​ർ​ധി​പ്പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത കു​രു​ക്കി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഏ​ല​പ്പാ​റ​യി​ൽ എ​ത്തു​ന്ന​വ​ർ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ൻ​വ​ശ​ത്താ​യി വാ​ഹ​നം പാ​ർ​ക്കു​ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് തി​രി​കെ​യെ​ത്തു​ന്ന​ത്. ഇ​ത് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​രാ​തി​പ്പെ​ടു​ന്നു.ടൗ​ണി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. സ്ഥ​ലം ക​ണ്ടെ​ത്തി പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്തും ത​യാ​റാ​കു​ന്നി​ല്ല.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ൻ​വ​ശ​ത്താ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​നെ അ​വ​ഗ​ണി​ച്ചു പാ​ർ​ക്കിം​ഗ് തു​ട​രു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ വ്യാ​പാ​ര സ്ഥ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ത ഫു​ട്പാ​ത്ത് കൈ​യേ​റി സാ​ധ​ന​ങ്ങ​ൾ നി​ര​ത്തു​ന്ന​തോ​ട കാ​ൽ​ന​ട യാ​ത്രി​ക​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.