സൈ​ബ​ർ ജീ​വ​ൻര​ക്ഷാ ക​വ​ച​ത്തി​ന്‍റെ മാ​തൃ​ക​യു​മാ​യി ആ​ഞ്ജ​ലോ
Tuesday, October 22, 2019 10:24 PM IST
ക​രി​മ​ണ്ണൂ​ർ: പെ​രു​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ മ​നു​ഷ്യ​ജീ​വ​നു​ക​ൾ പൊ​ലി​യാ​തെ സൂ​ക്ഷി​ക്കാ​നും യ​ഥാ​സ​മ​യം സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ ലൈ​ഫ്ഗാ​ർ​ഡ് എ​ന്ന ജീ​വ​ൻ​ര​ക്ഷാ ക​വ​ച​വു​മാ​യി വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ആ​ഞ്ജ​ലോ ജോ​ർ​ജ് റ്റി​ജോ ക​രി​മ​ണ്ണൂ​രി​ൽ ന​ട​ന്ന ജി​ല്ലാ ശാ​സ്ത്ര മേ​ള​യി​ലെ​ത്തി.

ഇ​ന്ന് സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​മെ​ന്ന് ആ​ഞ്ജ​ലോ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന സം​വി​ധാ​നം അ​പ​ക​ടം സം​ഭ​വി​ക്കു​ന്പോ​ൾ സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ക​യും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്നോ, എ​യ​ർ​ബാ​ഗ് പ്ര​വ​ർ​ത്തി​ച്ചോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ഹി​തം സൈ​ബ​ർ​ഗാ​ർ​ഡി​ലേ​ക്ക് സ്വ​യം സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഉ​ട​ൻ​ത​ന്നെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ഡ്രൈ​വ​റു​ടെ ഫോ​ണി​ലേ​ക്ക് കോ​ൾ വ​ന്ന് വി​വ​ര​ങ്ങ​ൾ തി​ര​ക്കി ആ​വ​ശ്യ​മാ​യ സ​ഹാ​യം ഉ​ട​ൻ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

ഡ്രൈ​വ​റു​ടെ ഫോ​ണ്‍ അ​റ്റ​ൻ​ഡ് ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ക​ണ്ടാ​ൽ ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ഉ​ട​ൻ ക​ണ്ടെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വി​ടേ​ക്ക് എ​ത്താ​നും ക​ഴി​യും. കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ഞ്ജ​ലോ മു​ന്പ് എ​റ​ണാ​കു​ളം റ​വ​ന്യൂ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ സോ​ളാ​ർ പ​വ​ർ മെ​ക്കാ​നി​ക്ക​ൽ സ്റ്റോ​റേ​ജ് സി​സ്റ്റ​വും സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ൽ ഓ​റി​യ​ന്‍റ​ൽ ടെ​ക് ലാ​ൻ​ഡ് എ​ന്ന മാ​തൃ​ക​യും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം ക​രി​ന്പ​ന കോ​ഴി​ക്കാ​ട്ടു പു​ത്ത​ൻ​പു​ര​യി​ൽ റ്റി​ജോ ജോ​ർ​ജി​ന്‍റെ​യും ഷി​നി​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ്.