ഓ​ട്ടി​സം സെ​ന്‍റ​ർ തു​റ​ന്നു
Tuesday, October 22, 2019 10:24 PM IST
ചെ​റു​തോ​ണി: സ​മ​ഗ്ര​ശി​ക്ഷ അ​റ​ക്കു​ളം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ത്തോ​പ്പ് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഓ​ട്ടി​സം സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കും. ഓ​ട്ടി​സം മേ​ഖ​ല​യി​ൽ അ​ഞ്ജ​ലി ജോ​ണി, തെ​റാ​പ്പി​സ്റ്റ് ജൂ​ലി​യ​റ്റ് ജോ​സ്, റി​സോ​ഴ്സ് അ​ധ്യാ​പി​ക ആ​ൻ​സി ഫി​ലി​പ്പ്, ആ​യ ടി.​എ​സ്. സു​നി​താ​മോ​ൾ എ​ന്നി​വ​ർ സേ​വ​നം​ചെ​യ്യും.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തും എ​സ്എ​സ്കെ അ​റ​ക്കു​ളം ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​പി. മോ​ളി എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള വ്യ​ക്തി​ഗ​ത പ​രി​ശീ​ല​നം, കോ-​ഓ​ർ​ഡി​നേ​ഷ​ൻ പ്രോ​ഗ്രാം, തൊ​ഴി​ൽ പ​രി​ശീ​ല​നം, ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി, ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കും. വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ച​വി​ട്ടി, ബാ​ത്ത്റൂം ക്ലീ​ന​ർ, പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നു​മു​ള്ള ഉ​ല്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും വി​പ​ണ​ന​വും ന​ട​ത്തു​ന്നു​ണ്ട്.