പോ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി
Tuesday, October 22, 2019 10:24 PM IST
അ​ടി​മാ​ലി: ഇ​രു​ന്പു​പാ​ലം - അ​ടി​മാ​ലി റൂ​ട്ടി​ൽ സ​മാ​ന്ത​ര സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ടി​മാ​ലി സ്റ്റേ​ഷ​നി​ലെ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ജീ​ഷ്, അ​ന​സാ​ർ, ടി.​എ. ജാ​ഫ​ർ, അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​രെ​യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ സ്ഥ​ലം​മാ​റ്റി​യ​ത്. ജി​ജീ​ഷി​നെ വ​ണ്ടി​പ്പെ​രി​യാ​ർ, അ​ൻ​സാ​റി​നെ പെ​രു​വ​ന്താ​നം, ജാ​ഫ​റി​നെ മ​റ​യൂ​ർ, അ​ബ്ദു​ൾ സ​ലാ​മി​നെ വ​ണ്ട​ൻ​മേ​ട് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ സം​ഘ​ർ​ഷ​ത്തി​ൽ ക​പ്പി​ത്താ​ൻ ബ​സ് ജീ​വ​ന​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ഷാ​ന​ദ്, ഷാ​മോ​ൻ എ​ന്നി​വ​രും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യും യു​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യു​മാ​യ നി​ഷാ​ദ് കീ​ട​ത്തും​കു​ടി, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ജ​സ്റ്റി​ൻ കു​ള​ങ്ങ​ര, അ​നി​ൽ ക​ന​ക​ൻ എ​ന്നി​വ​രും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു​പേ​രെ​യും ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്തു പോ​കാ​തെ നി​രീക്ഷി​ക്കാ​ൻ പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റു​വി​വ​രം ചോ​ർ​ന്ന​തോ​ടെ നി​ഷാ​ദ് ഉ​ൾ​പ്പെ​ടു​ന്ന മൂ​വ​ർ​സം​ഘം ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മു​ങ്ങി. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്ഥ​ലം​മാ​റ്റി​യ​ത്.