കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ട കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു
Tuesday, October 22, 2019 10:50 PM IST
ഉ​പ്പു​ത​റ: വീ​ടി​നു​മു​ന്നി​ലെ ചെ​റി​യ കി​ണ​റ്റി​ൽ​വീ​ണു മ​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​ത്. അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി മ​ങ്ങാ​ട്ടു​കു​ഴി ശ​ശി​കു​മാ​ർ - ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​നെ (ഏ​ഴ്) തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ ബീ​ന തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ പോ​കു​ന്പോ​ൾ മൂ​ത്ത സ​ഹോ​ദ​ര​ൻ ആ​ദി​ത്യ​നോ​ടൊ​പ്പം കു​ട്ടി ടി​വി കാ​ണു​ക​യാ​യി​രു​ന്നു. തി​രി​കെ വ​ന്ന​പ്പോ​ൾ അ​ശ്വി​നെ ക​ണ്ടി​ല്ല.
തു​ട​ർ​ന്നു​ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ടി​നു പി​ന്നി​ലെ ചെ​റി​യ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ​ത​ന്നെ ഉ​പ്പ​ത​റ സി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ള​ത്തി​നു​മു​ക​ളി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി​യെ ക​ണ്ട​ത്. ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി നി​ര​ങ്ങി മു​റ്റ​ത്തും തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലും എ​ത്തു​മാ​യി​രു​ന്നു. മ​രി​ച്ച അ​ശ്വി​ൻ ച​വ​റ​ഗി​രി സ​പെ​ഷ​ൽ സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും മാ​ട്ടു​ക്ക​ട്ട എ​ൽ​പി എ​സി​ലെ വി​ദ്യാ​ർ​ഥി​യു​മാ​ണ്.