കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
Tuesday, October 22, 2019 10:50 PM IST
ചെ​റു​തോ​ണി: ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന അ​സ്ഥി​കൂ​ടം ഇ​വ​രു​ടെ വീ​ടി​നു​സ​മീ​പം ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി. 2018 ഏ​പ്രി​ൽ ഒ​ന്പ​തി​ന് ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ വെ​ണ്‍​മ​ണി സ്വ​ദേ​ശി​യാ​യ എ​ട്ടൊ​ന്നി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ ത​റ​വാ​ട്ടു​വീ​ട്ടി​ൽ പോ​കാ​നെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നും പോ​യി​രു​ന്നു.
ഏ​ലി​യാ​മ്മ​യെ കാ​ണാ​താ​യ​തി​നേ​തു​ട​ർ​ന്ന് ചാ​ക്കോ​യു​ടെ പ​രാ​തി​യി​ൽ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​ര​വ​ധി​പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ച്ചി​ല്ല. ഒ​രു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.
ഇ​വ​രു​ടെ വീ​ടി​നു​സ​മീ​പം ആ​ൾ​പാ​ർ​പ്പി​ല്ലാ​തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന വെ​ള്ള​മ​രു​തു​ങ്ക​ൽ ബി​ജു​വി​ന്‍റെ പ​റ​ന്പി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​സ്ഥി​കൂ​ട​ത്തി​നു​സ​മീ​പം കാ​ണ​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ൾ ഏ​ലി​യാ​മ്മ കാ​ണാ​താ​യ സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന​താ​ണെ​ന്ന സൂ​ച​ന​യി​ലാ​ണ് അ​സ്ഥി​കൂ​ടം ഇ​വ​രു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്.
പ​ട്ട​യ​ത്തി​നാ​യി അ​പേ​ക്ഷ​ന​ൽ​കി​യ ബി​ജു സ്ഥ​ലം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​നാ​യി കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.