ചൊവ്വയുടെ രഹസ്യം തേടിയുള്ള റോവർ അവതരിപ്പിച്ച് എംഎൽഎയുടെ മകളും
Tuesday, October 22, 2019 10:51 PM IST
ക​രി​മ​ണ്ണൂ​ർ: ചു​വ​ന്ന ഗ്ര​ഹ​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ചൊ​വ്വ​യു​ടെ ച​രി​ത്രം തി​ര​യു​ന്ന ക്യൂ​രി​യോ​സി​റ്റി റോ​വ​ർ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ കൗ​തു​ക​ക്കാ​ഴ്ച​ക​ൾ ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ അ​വ​ത​രി​പ്പി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ മേ​ള​യു​ടെ താ​ര​മാ​യി. വാ​ഴ​ത്താ​പ്പ് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സി​ലെ ആ​ൻ​മ​രി​യ റോ​ഷി , ജീ​വ ഷാ​ജി എ​ന്നി​വ​രാ​ണ് ചൊ​വ്വാ ഗ്ര​ഹ​ത്തി​ൽ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന വ​ർ​ക്കിം​ഗ് ക്യൂ​രി​യോ​സി​റ്റി റോ​വ​റി​നെ അ​വ​ത​രി​പ്പി​ച്ച​ത്. 2012-ലാ​ണ് ക്യൂ​രി​യോ​സി​റ്റി ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ൽ എ​ത്തി​യ​ത്. സി​മ​ന്‍റ്, കാ​ർ​ഡ് ബോ​ർ​ഡ്, പെ​യി​ന്‍റ​എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ചൊ​വ്വ​യു​ടെ പ്ര​ത​ലം സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. കാ​മ​റ, പി​വി​സി പൈ​പ്പ്, ബാ​റ്റ​റി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക്യൂ​രി​യോ​സി​റ്റി റോ​വ​ർ നി​ർ​മി​ച്ചു. വൈ​ഫൈ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ കാ​മ​റ​യി​ലൂ​ടെ ക്യൂ​രി​യോ​സി​റ്റി​യു​ടെ നീ​ക്ക​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്തു ഈ ​മി​ടു​ക്കി​ക​ൾ. മാ​ർ​സ് ഓ​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​സി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ശ്ര​ദ്ധ പ്ര​സാ​ദി​ൽ നി​ന്നു​ൾ​ക്കൊ​ണ്ട പ്ര​ചോ​ദ​ന​മാ​ണ് ചൊ​വ്വ ദൗ​ത്യ​ത്തെ ശാ​സ്ത്ര​മേ​ള​യി​ൽ പു​ന​രവ​ത​രി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​ൻ​മ​രി​യ​യും ജീ​വ​യും പ​റ​ഞ്ഞു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ മ​ക​ളാ​ണ് ആ​ൻ​മ​രി​യ.