ക​ഞ്ചാ​വ് കേ​സി​ൽ അഞ്ചു വർഷം കഠിന തടവിനു ശിക്ഷിച്ചു
Tuesday, October 22, 2019 10:52 PM IST
മു​ട്ടം: 1.300 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കു​റ്റ​ത്തി​ന് പീ​രു​മേ​ട് പാ​റ​ക്ക​ൽ സ​ണ്ണി തോ​മ​സി​നെ (50) അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചു.
2016 ൽ ​ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ആ​യി​രു​ന്ന ബി​ജു വ​ർ​ഗീ​സ് പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ലാ​ണ് വി​ധി. തൊ​ടു​പു​ഴ എ​ൻ​ഡി​പിഎസ് ​കോ​ട​തി സ​്പെ​ഷ​ൽ ജ​ഡ്ജി കെ .​കെ. സു​ജാ​ത​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ തൊ​ടു​പു​ഴ സ്പെ​ഷ​ൽ പ​ബ്ളിക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ബി.​രാ​ജേ​ഷ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.