മേ​രി​കു​ളം സ്കൂ​ളി​ൽ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക്
Wednesday, October 23, 2019 10:38 PM IST
ഉ​പ്പു​ത​റ: മു​ഖം​മി​നു​ക്കി മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​കു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ വൈ​വി​ധ്യ​പാ​ർ​ക്ക് നി​ർ​മി​ച്ച​തോ​ടെ​യാ​ണ് സ്കൂ​ൾ കൂ​ടു​ത​ൽ മ​നോ​ഹ​രി​യാ​യ​ത്. സ്കൂ​ളി​നു മോ​ടി കൂ​ട്ടാ​നാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി​യാ​ണ് ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് നി​ർ​മി​ച്ച​ത്.

മാ​ള​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്ന മു​യ​ലും മീ​ൻ​പി​ടി​ക്കു​ന്ന കൊ​ക്കും പാ​ന്പും മീ​ൻ​കു​ള​വും ആ​ലി​ല​യു​മെ​ല്ലാം ആ​രെ​യും ആ​ക​ർ​ഷി​ക്കും.

വി​വി​ധ​യി​നം ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും മു​നി​യ​റ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളു​മെ​ല്ലാം ഒ​രു​ക്കു​ക​യും പ​ച്ച​പ്പു​ല്ല വ​ച്ചു​പി​ടി​പ്പി​ച്ച് മോ​ടി​കൂ​ട്ടി​യു​മാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ച​ത്.

ര​ണ്ടു​മാ​സ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്പി​സി യൂ​ണി​റ്റ,് എ​ൻ​സി​സി, ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ലി​റ്റി​ൽ ഗൈ​ഡ്സ്, റെ​യ​ർ മാ​ഡ്രി​ഡ് ഫു​ഡ്ബോ​ൾ ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. അ​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഉ​ദ്യാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ന്പ​ർ ഒ​ന്നി​ന് ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം​ചെ​യ്യും.