അ​റി​വും കൗ​തു​ക​വും പ​ക​ർ​ന്ന് ഭ​ക്ഷ്യ, പു​ഷ്പ​മേ​ള​ക​ൾ
Wednesday, October 23, 2019 10:38 PM IST
രാ​ജ​കു​മാ​രി: ആ​രോ​ഗ്യ​ത്തി​ന് ന​ല്ല ഭ​ക്ഷ​ണം ശീ​ല​മാ​ക്കൂ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഭ​ക്ഷ്യ​മേ​ള​യും കു​ട്ടി​ക​ളി​ൽ​നി​ന്ന് പ​ഴ​വ​ർ​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഫ്രൂ​ട്ട് ഫെ​സ്റ്റും നാ​ട​ൻ പൂ​വി​ന​ങ്ങ​ളു​മാ​യി പു​ഷ്പ​മേ​ള​യും ഒ​രു​ക്കി രാ​ജ​കു​മാ​രി ഹോ​ളി ക്വീ​ൻ​സ് സ്കൂ​ൾ.

വീ​ടു​ക​ളി​ൽ കൃ​ഷി​ചെ​യ്യു​ന്ന ക​പ്പ, കാ​ച്ചി​ൽ, ചേ​ന്പ്, ചേ​ന, ച​ക്ക, പ​പ്പാ​യ എ​ന്നി​വ​കൊ​ണ്ട് വി​വി​ധ ക​റി​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, ഫാ​സ്റ്റ് ഫു​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന്യൂ​ഡി​ൽ​സ്, ബി​രി​യാ​ണി, ഗു​ലാ​ബ് ജാം ​എ​ന്നി​വ​യു​മാ​ണ് കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ​ത്.

പേ​ര​യ്ക്ക, ത​ണ്ണി മ​ത്ത​ൻ, വാ​ഴ​പ്പ​ഴം, പ​പ്പാ​യ പ​ഴം, ഫാ​ഷ​ൻ ഫ്രൂ​ട്ട്, റ​ന്പൂ​ട്ട​ൻ, മ​ൾ​ബ​റി, നെ​ല്ലി​ക്ക, ച​ക്ക​പ്പ​ഴം, മു​ട്ട​പ്പ​ഴം എ​ന്നി​ങ്ങ​നെ 21 ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

റോ​സ, ജ​മ​ന്തി, ചെ​ന്പ​കം, വാ​ഴ​ച്ചെ​ടി, ഡാ​ലി​യ, ചെ​ന്പ​ര​ത്തി, ബെ​ന്തി, ബോ​ൾ​സ് എ​ന്നി​ങ്ങ​നെ നാ​ട​ൻ പൂ​വി​ന​ങ്ങ​ളു​ടെ​യും വി​വി​ധ​ത​രം അ​ല​ങ്കാ​ര ചെ​ടി​ക​ളു​ടെ​യും വ​ലി​യ ശ്രേ​ണി​യൊ​രു​ക്കി​യാ​ണ് പു​ഷ്പ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

മേ​ള​യ്ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.