സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, October 23, 2019 10:41 PM IST
ക​ട്ട​പ്പ​ന: കേ​ര​ളോ​ത്സ​വം - 2019-ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണം വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​വം​ബ​ർ 19, 20 തീ​യ​തി​ക​ളി​ലാ​യാ​ണ് കേ​ര​ളോ​ത്സ​വം.

രേ​ഖ​ക​ൾ
ഹാ​ജ​രാ​ക്ക​ണം

വെ​ള്ള​ത്തൂ​വ​ൽ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​രം ഭൂ​ര​ഹി​ത ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെട്ടിട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ 29-ന​കം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഇതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.