ശാസ്ത്രോത്സവത്തിൽ ഇതൾ വിരിഞ്ഞത് പ്രതിഭയുടെ വസന്തം
Wednesday, October 23, 2019 10:43 PM IST
ക​രി​മ​ണ്ണൂ​ർ: പു​തി​യ സ്വ​പ്ന​ങ്ങ​ളും പു​തി​യ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കി ക​ര​വി​രു​തി​ന്‍റെ കൗ​മാ​ര വി​സ്മ​യം തീ​ർ​ത്ത് ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച​പ്പോ​ൾ ഇ​ത​ൾ വി​രി​ഞ്ഞ​ത് പ്ര​തി​ഭ​യു​ടെ വ​സ​ന്തം.
സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള, ഗ​ണി​ത ശാ​സ്ത്ര മേ​ള, സ​യ​ൻ​സ് ഫെ​യ​ർ, ഐ​ടി മേ​ള, പ്ര​വ​ർ​ത്തി​പ​രി​ച​യ​മേ​ള എ​ന്നി​വ​യി​ലെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ​ത് മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു.
പു​സ്ത​ക​ത്താ​ളു​ക​ൾ​ക്ക​പ്പു​റം ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ക​ണ്ടെ​ത്തി​യ പു​തി​യ ആ​ശ​യ​ങ്ങ​ളി​ലൂ​ടെ ആ​ധു​നി​ക ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നും ക​ഴി​യു​മെ​ന്ന് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു കൗ​മാ​ര പ്ര​തി​ഭ​ക​ൾ ഒ​രു​ക്കി​യ വി​സ്മ​യ ചാ​ർ​ത്തു​ക​ൾ.
ചെ​രി​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​റ്റ ന​ടു​ന്ന​തു​മൂ​ലം മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ മേ​ള​യി​ലു​ണ്ടാ​യി. സോ​യി​ൽ പൈ​പ്പിം​ഗ,് ജൈ​വ​കൃ​ഷി ,ബ​ഹി​രാ​കാ​ശ ദൗ​ത്യം, പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ശും പ്ര​തി​രോ​ധ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളെ​ല്ലാം അ​വ​ത​രി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി.