ക​ളി​പ്പാ​വ​ക​ളു​മാ​യി ആ​ദ്യ​മാ​യെ​ത്തി , എ​ഗ്രേ​ഡു​മാ​യി മ​ട​ങ്ങി
Wednesday, October 23, 2019 10:43 PM IST
ക​രി​മ​ണ്ണൂ​ർ: ആ​ദ്യ​മാ​യി റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ലി​സ​ബ​ത്ത് ജോ​ണ്‍​സ​ണ്‍ പാ​വ നി​ർ​മാ​ണ​ത്തി​ലൂ​ടെ നേ​ടി​യ​ത് ഫ​സ്റ്റ് എ​ഗ്രേ​ഡ്.
ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് എ​ലി​സ​ബ​ത്ത്.
സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ സി​സ്റ്റ​ർ സി​ജി ആ​ന്‍റ​ണി​യാ​ണ് എ​ലി​സ​ബ​ത്തി​നെ പാ​വ നി​ർ​മാ​ണ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്.
ക​ഥ​ക​ളി​യു​ടെ​യും തെ​യ്യ​ത്തി​ന്‍റെ​യും രൂ​പ​ങ്ങ​ൾ ഒ​ഴി​ച്ച് എ​ന്തും വി​ഷ​യ​മാ​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. കേ​ര​ള​ന​ട​നം, ഓ​ട്ട​ൻ​തു​ള്ള​ൽ, ഭ​ര​ത​നാ​ട്യം, നീ​ള​ൻ​പാ​വാ​ട​ക്കാ​രി തു​ട​ങ്ങി ഏ​ഴു സു​ന്ദ​രി​ക​ളാ​യ ക​ളി​പ്പാ​വ​ക​ളാ​യി​രു​ന്നു എ​ലി​സ​ബ​ത്ത് നി​ർ​മി​ച്ച​ത്. മ​ത്സ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ ഇ​വ സ്കൂ​ളി​ന് സ​മ്മാ​നി​ച്ച് മ​ട​ങ്ങാ​നാ​ണ് എ​ലി​സ​ബ​ത്തി​ന്‍റെ തീ​രു​മാ​നം.
തെ​ർ​മോ​ക്കോ​ൾ, ത​ടി, നൂ​ൽ, നൂ​ൽ​ക്ക​ന്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ടാ​യി​രു​ന്നു പാ​വ​ക​ളു​ടെ നി​ർ​മാ​ണം. ചേ​റാ​ടി കു​ന്ന​പ്പ​ള്ളി​ൽ ജോ​ണ്‍​സ​ണി​ന്‍റെ​യും ജൂ​ലി​യു​ടെ​യും മ​ക​ളാ​ണ് എ​ലി​സ​ബ​ത്ത്.

ജി​ല്ലാ ശാ​സ്ത്ര​മേ​ള ജേ​താ​ക്ക​ൾ
(ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര-​ഐ​ടി-​പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ൾ മു​ഴു​വ​ൻ പ​രി​ഗ​ണി​ക്കു​ന്പോ​ൾ)
ഉ​പ​ജി​ല്ല ജേ​താ​ക്ക​ൾ: ക​ട്ട​പ്പ​ന - 1082 പോ​യി​ന്‍റ് . തൊ​ടു​പു​ഴ - 1045 പോ​യി​ന്‍റ് . അ​ടി​മാ​ലി -1034 പോ​യി​ന്‍റ്.
സ്കൂ​ൾ​ത​ല ജേ​താ​ക്ക​ൾ (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്) : കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് - 378 പോ​യി​ന്‍റ്. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് - 317 പോ​യി​ന്‍റ് .ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് - 268 പോ​യി​ന്‍റ്.

പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള
ഉ​പ​ജി​ല്ല ജേ​താ​ക്ക​ൾ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം - ക​ട്ട​പ്പ​ന - 276 2 പോ​യി​ന്‍റ്. തൊ​ടു​പു​ഴ - 273 പോ​യി​ന്‍റ് . അ​ടി​മാ​ലി - 268 പോ​യി​ന്‍റ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം - അ​ടി​മാ​ലി - 285 പോ​യിന്‍റ്. തൊ​ടു​പു​ഴ - 276 3 പോ​യിന്‍റ് ക​ട്ട​പ്പ​ന -216 പോ​യിന്‍റ് . ഹൈ​സ്കൂ​ൾ വി​ഭാ​ഗം - ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് -105 പോ​യി​ന്‍റ്. കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് -87 പോ​യി​ന്‍റ്. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് -74 പോ​യി​ന്‍റ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം - എ​ൻ ആ​ർ സി​റ്റി, എ​സ്എ​ൻ വി​എ​ച്ച്എ​സ്എ​സ് -112 പോ​യി​ന്‍റ്. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എച്ച്എസ്എസ് -87 പോ​യി​ന്‍റ്. കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് എച്ച്എസ്എസ് -84 പോ​യി​ന്‍റ്).