ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, October 23, 2019 10:43 PM IST
ഇ​ടു​ക്കി: ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സി​ബി​എ​സ്ഇ, സ്റ്റേ​റ്റ്, ഐ​സി​എ​സ്ഇ ജി​ല്ലാ ലെ​വ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ ന​ട​ക്കും. പാ​ലാ റോ​ഡി​ലു​ള്ള ഫോ​ർ​കോ​ർ​ട്ട് ബാ​ഡ്മി​ന്‍റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ലെ ഇ​ൻ​ഡ്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ലാ​ണ് മ​ത്സ​രം. ഒ​രു സ്കൂ​ളി​ൽ നി​ന്ന് നാ​ല് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും നാ​ല് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. 2019 ന​വം​ബ​ർ ഒ​ന്നി​ന് 17 വ​യ​സ് തി​ക​യാ​ത്ത​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
ഫ​സ്റ്റ് സിം​ഗി​ൾ​സ്, ഫ​സ്റ്റ് ഡ​ബി​ൾ​സ്, സെ​ക്ക​ന്‍റ് സിം​ഗി​ൾ​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​കു​ന്ന സ്കൂ​ളും റ​ണ്ണ​ർ അ​പ്പ് ആ​കു​ന്ന സ്കൂ​ളും ഡി​സം​ബ​ർ ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് വി.​കെ.​കെ. മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്കൂ​ളു​ക​ൾ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി പ്രി​ൻ​സി​പ്പൽ മു​ഖേ​ന kbsa.co.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9447511684.