ജി​ല്ലാ ക​ലോ​ത്സ​വം നടത്തി
Wednesday, October 23, 2019 10:43 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ജി​ല്ലാ ക​ലോ​ത്സ​വം തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി. ടെ​ലി​വി​ഷ​ൻ ക​ലാ​കാ​ര​ൻ റെ​ജി രാ​മ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ളി​ത​ഗാ​നം, ക​വി​താ​പാ​രാ​യ​ണം, സം​ഘ​ഗാ​നം, തി​രു​വാ​തി​ക​ളി, ഉ​പ​ക​ര​ണ​സം​ഗീ​തം, ക​ഥ, ക​വി​ത, ഉ​പ​ന്യാ​സ ര​ച​ന​, പോ​സ്റ്റ​ർ, വാ​ട്ട​ർ​ക​ള​ർ, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി 12 ഇ​ന​ങ്ങ​ളി​ലാ​യി മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി ഗൗ​രി. എ​സ്.​അ​നി​ൽ, ജെ.​അ​ഞ്ജ​ന.​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ജോ​യി ജോ​സ​ഫ് ഒ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഡോ. ​കെ.​കെ. ഷാ​ജി​യും മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ജേ​ന്ദ്ര​പ്ര​സാ​ദും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. പ്യാ​രി​ലാ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ൻ.​പി.​വി​ജ​യ​ൻ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ഡോ. ​വി.​ബി. വി​ന​യ​ൻ, വ​നി​താ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ സി.​കെ. ജ​യ​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ റോ​ബി​ൻ​സ​ണ്‍.​പി.​ജോ​സ് ന​ന്ദി പ​റ​ഞ്ഞു.