ഇ​ട​തു​ഭ​ര​ണം ജീ​വ​ന​ക്കാ​ർ​ക്ക് പീ​ഡ​ന​കാ​ലം- സി. ​പി. മാ​ത്യു
Wednesday, October 23, 2019 10:43 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ മു​ന്പി​ൽ മു​ട്ടു​മ​ട​ക്കു​ന്ന പ്ര​സ്ഥാ​ന​മ​ല്ല കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​നെ​ന്ന് കെ ​പി സി ​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം സി. ​പി. മാ​ത്യു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലി മു​ഹ​മ്മ​ദ് ന​യി​ക്കു​ന്ന 45-ാം സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കൊ​ടി​മ​ര ജാ​ഥ​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ​വും ക്ഷാ​മ​ബ​ത്ത​യും നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​എ​സ്. ഷെ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​ഐ. ബെ​ന്നി, എ. ​എം. ജാ​ഫ​ർ​ഖാ​ൻ, ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ, റോ​യി ജോ​ർ​ജ്, പി. ​എം. ഫ്രാ​ൻ​സി​സ്, കെ. ​ആ​ർ. ശ്യാം​ലാ​ൽ, രാ​ജേ​ഷ് ബേ​ബി, വി​ൻ​സ​ന്‍റ് തോ​മ​സ്, പി. ​യു. ദീ​പു, പീ​റ്റ​ർ കെ. ​അ​ബ്രാ​ഹം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.