വോ​ളി​ബോ​ൾ രം​ഗ​ത്തെ അ​തി​കാ​യ​ൻ കെ.ജി. ഗോപാലകൃഷ്ണൻ ഓ​ർ​മ​യാ​യി
Wednesday, October 23, 2019 10:43 PM IST
മൂ​ല​മ​റ്റം:​ക​ളി​ച്ചു ന​ട​ന്ന​പ്പോ​ൾ ഒ​പ്പം ക​ളി​ക്കാ​ൻ വോ​ളി​ബോ​ൾ രം​ഗ​ത്തെ അ​തി​കാ​യ​രാ​യ പ​പ്പ​ൻ എ​ന്ന റ്റി.​ഡി.​ജോ​സ​ഫ്, കു​ട്ട​പ്പ​ൻ, മു​കു​ന്ദ​ൻ, സ്വാ​മി​ദാ​സ്, വ​ഹീ​ദ്, പ്ര​സ​ന്ന​കു​മാ​ർ, ശി​വ​ൻ​പി​ള്ള, അ​ബ്ദു​ൾ റ​ഹ്മാ​ൻ, സ​ണ്ണി എ​ന്നി​വ​ർ. വോ​ളി​ബോ​ൾ ഭ​ര​ണ​രം​ഗ​ത്തെ കാ​ര​ണ​വ​രാ​യ​പ്പോ​ൾ ശി​ഷ്യ​ൻ​മാ​രാ​യി ജി​മ്മി ജോ​ർ​ജും ഉ​ദ​യ​കു​മാ​റും മു​ത​ൽ ഷി​യാ​സ് മു​ഹ​മ്മ​ദ് വ​രെ. ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞ കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ന് വോ​ളി​ബോ​ൾ രം​ഗ​ത്തോ​ടു​ള്ള ബ​ന്ധം ആ​ഴ​മേ​റി​യ​താ​യി​രു​ന്നു. 1958-59 കാ​ല​ഘ​ട്ട​ത്തി​ലെ സം​സ്ഥാ​ന വോ​ളി​ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ളി​ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞാ​ർ കു​ന്ന​ത്താ​നി​ക്ക​ൽ പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ നാ​യ​രു​ടേ​യും കാ​ർ​ത്ത്യാ​യ​നി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. 1973 ൽ ​ഇ​ടു​ക്കി ജി​ല്ല​യി​ൽ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ ആ​ദ്യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
മൂ​ല​മ​റ്റം ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും 1992ൽ ​പ്രി​ൻ​സി​പ്പ​ലാ​യാ​ണ് റി​ട്ട​യ​ർ ചെ​യ്ത​ത്.