സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Wednesday, October 23, 2019 10:43 PM IST
ഇ​ടു​ക്കി : മ​തി​യാ​യ ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.
മൂ​ല​മ​റ്റം പെ​രു​ന്പാ​ട്ട് ചി​ന്ന​മ്മ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. തൊ​ടു​പു​ഴ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ്എ​ൻ​ജി​നി​യ​റും ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ജ​ല​നി​ധി​ക്ക് വേ​ണ്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ​യും അ​നു​വാ​ദ​ത്തോ​ടു​കൂ​ടി​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്‍റെ ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​തെ​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പ​ര്യാ​പ്ത​മാ​യ സ്ഥ​ലം നി​ല​വി​ലു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ത​ന്നെ​യും കു​ടും​ബ​ത്തെ​യും ദ്രോ​ഹി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​യ്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 2018 മാ​ർ​ച്ച് 24 ന് ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്ന് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യെ​ന്നും ക​ഷ്ടി​ച്ചാ​ണ് താ​നും കു​ട്ടി​യും ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​
മ​തി​യാ​യ ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ജീ​വ​നും സ്വ​ത്തി​നും ട്രാ​ൻ​സ്ഫോ​ർ​മ​ർ ഭീ​ഷ​ണി​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ത്തെ കു​റി​ച്ച് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.