ആ​ന​യാ​ടി​ക്കു​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം-കേ​ര​ള കോ​ണ്‍.എം
Wednesday, October 23, 2019 10:44 PM IST
വ​ണ്ണ​പ്പു​റം: തൊ​മ്മ​ൻ​കു​ത്തി​ലെ ആ​ന​യാ​ടി​ക്കു​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ വി​നി​യോ​ഗി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ രൂ​പ പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും വ​നം വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തൊ​മ്മ​ൻ​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു പോ​ലും ഈ ​മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ത്തെ കു​റി​ച്ച് കാ​ര്യ​മാ​യ അ​റി​വി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടേ​ക്ക് എ​ത്തു​ന്നി​ല്ല. ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​കൃ​തി ര​മ​ണീ​യ​ത​യും വ​ന്യ​മാ​യ പ്ര​കൃ​തി ഭം​ഗി​യും ഏ​തൊ​രാ​ളു​ടെ​യും മ​ന​സു കീ​ഴ​ട​ക്കും. ഈ ​പ്ര​ദേ​ശം അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന നേ​രി​ടു​ക​യാ​ണ്, ആ​ന​യാ​ടി​ക്കു​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ജോ​ജോ അ​റ​യ്ക്ക​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസ് കെ മാണി വിഭാഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ജോ​ണ്‍ കാ​ലാ​യി​ൽ ജോ​സ് നെ​ല്ലാ​നി​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ ആ​ടു​കു​ഴി​യി​ൽ,അ​പ്പ​ച്ച​ൻ കു​ഴി​യം​പ്ലാ​വി​ൽ, ജോ​ർ​ജ് ജോ​സ​ഫ് മ​ണ്ണാ​തു​രു​ത്തി​ൽ, ജോ​ണി മു​ണ്ട​യ്ക്ക​ൽ, കു​ഞ്ഞു​മോ​ൻ വെ​ട്ടി​ക്കു​ഴി ,ചാ​ലി​ൽ , സോ​ജ​ൻ മു​ണ്ട​ൻ കാ​വി​ൽ, മ​നോ​ജ് മാ​മ​ല​ശേ​രി​യി​ൽ, ജി​ഷ്ണു പാ​റ​ക്ക​ൽ, സാ​ബു കു​ഴി​യ​ൻ പ്ലാ​വി​ൻ, ജി​ജി​ൻ അ​ക്ക​ര​ചാ​ലി​ൽ, ഹ​രി​പ്ര​സാ​ദ് താ​ഴ​ത്തെ കു​ടി​യി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.